India

രാജ്യത്ത് സമ്പൂര്‍ണ കുടിവെള്ള വിതരണം; സ്വച്ഛ് ഭാരത്, അമൃത് പദ്ധതികളുടെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ നഗരങ്ങളെ മാലിന്യമുക്തമാക്കാനും വികസനം സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ള സ്വച്ഛ് ഭാരത് മിഷന്റെയും(Swachh Bharat Mission) അമൃതിന്റെയും രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണ് നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്.

‘അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഈ പദ്ധതികള്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. അസമത്വം ഇല്ലായ്മ ചെയ്യുന്നതിന് നഗരവികസനത്തിലാണ് അംബേദ്കര്‍ വിശ്വാസം അര്‍പ്പിച്ചിരുന്നത്. ഗ്രാമങ്ങളിലുള്ളവര്‍ മെച്ചപ്പെട്ട ജീവിതം കൊതിച്ചാണ് നഗരങ്ങളില്‍ ചേക്കേറുന്നത്. എന്നാല്‍ അവരുടെ ജീവിതനിലവാരം ഗ്രാമങ്ങളിലേതിനേക്കാള്‍ താഴെയാണ്.ഇതില്‍ മാറ്റം കൊണ്ടുവരാന്‍ പുതിയ പദ്ധതി വഴി സാധിക്കുമെന്നും മോദി പറഞ്ഞു.

നഗരങ്ങളെ മാലിന്യമുക്തമാക്കുകയും കുടിവെള്ള ലഭ്യത ഉറപ്പാക്കുകയുമാണ് സ്വച്ഛ് ഭാരത് മിഷന്‍ രണ്ടാം ദൗത്യത്തിന്റെ ലക്ഷ്യം. അഴുക്കുചാല്‍ സംവിധാനം കാര്യക്ഷമമാക്കും. ഖരമാലിന്യങ്ങള്‍ ഉറവിടത്തില്‍ നിന്ന് തന്നെ വേര്‍തിരിച്ച് നിര്‍മാര്‍ജ്ജനം ചെയ്യും. ഇതിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കും. 1.41 ലക്ഷം കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

അതേസമയം മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനാണ് സ്വച്ഛ് ഭാരത് മിഷന്‍ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാം പതിപ്പില്‍ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതും പ്രാധാന്യം നല്‍കണമെന്ന് മോദി നിര്‍ദേശിച്ചതായി കേന്ദ്ര നഗരവികസനകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

11 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

1 day ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

1 day ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago