Tuesday, May 21, 2024
spot_img

ബന്ദികളുടെ മോചനത്തിനും യുദ്ധമുഖത്തെ മാനുഷിക പ്രവർത്തനങ്ങൾക്കും ഇസ്രായേലും ഭാരതവും കൈകോർക്കും ? ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ടു; നിർണ്ണായക വിഷയങ്ങൾ ചർച്ചയായതായി സൂചന

ഇസ്രായേൽ സന്ദർശിക്കുന്ന ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ട് ചർച്ച നടത്തി. നെതന്യാഹു തന്നെയാണ് എക്‌സിലൂടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇസ്രായേൽ ഹമാസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച്ച നിർണ്ണായകമാണ്. ഗാസ മുനമ്പിലെ സംഘർഷങ്ങളുടെ ഏറ്റവും പുതിയ സാഹചര്യം അജിത് ഡോവലുമായി പങ്കുവച്ചെന്നും, ബന്ദികളുടെ മോചനവും യുദ്ധമുഖത്തെ മാനുഷിക പ്രവർത്തനങ്ങളും ചർച്ചാവിഷയമായതായും നെതന്യാഹു വെളിപ്പെടുത്തി.

നേരത്തെ ഇന്ത്യൻ നിർമ്മിത ഡ്രോണുകൾ ഇസ്രായേലിന് കൈമാറിയിരുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഇസ്രായേലിലേക്ക് നുഴഞ്ഞു കയറിയ ഹമാസ് ഭീകരർ വലിയ ആക്രമണം നടത്തി നൂറുകണക്കിന് ഇസ്രായേൽ പൗരന്മാരെ കൊന്നിരുന്നു. ഇതിന് മറുപടിയായി ഹമാസിനെതിരെ ഇസ്രായേൽ നടത്തിയ സൈനിക നടപടി ഇപ്പോഴും തുടരുകയാണ്.

Related Articles

Latest Articles