ദില്ലി: രാജ്യത്ത് പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പി എം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും പി എം സ്കോളർഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാം.
കൂടാതെ എന്‍ജിനീയറിങ്, മെഡിക്കൽ, ഡെന്റല്‍, വൈറ്റിനറി, ബി ബി എ, ബി സി എ, ബി ഫാം, ബി എസ് സി നഴ്സിംഗ്, അഗ്രികൾച്ചർ തുടങ്ങിയവ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ സ്‌കോളർഷിപ്പിനായി അപേക്ഷ സമര്‍പിക്കാവുന്നതാണ്.
ദേശീയ സ്‌കോളർഷിപ്പ് പോർട്ടലായ www.scholarship.gov.in വഴിയാണ് വിദ്യാർത്ഥികൾ അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15നാണ്.
വിദ്യാർത്ഥികൾക്ക് പ്ലസ് ടു/ഡിപ്ലോമ /ബിരുദത്തില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും.
പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ 3,000 രൂപയും വര്‍ഷത്തില്‍ 36,000 രൂപയുമാണ് ലഭിക്കുക അതേസമയം ആണ്‍കുട്ടികള്‍ക്ക് 2,500 എന്ന തോതില്‍ 30,000 രൂപയും സ്കോളര്‍ഷിപ്പ് ലഭിക്കും.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…