Sunday, May 5, 2024
spot_img

‘പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പി എം സ്‌കോളർഷിപ്പ്’; അപേക്ഷകൾ ക്ഷണിച്ച് കേന്ദ്രം; അവസാന തീയതി ഒക്ടോബര്‍ 15

ദില്ലി: രാജ്യത്ത് പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പി എം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും പി എം സ്കോളർഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാം.

കൂടാതെ എന്‍ജിനീയറിങ്, മെഡിക്കൽ, ഡെന്റല്‍, വൈറ്റിനറി, ബി ബി എ, ബി സി എ, ബി ഫാം, ബി എസ് സി നഴ്സിംഗ്, അഗ്രികൾച്ചർ തുടങ്ങിയവ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ സ്‌കോളർഷിപ്പിനായി അപേക്ഷ സമര്‍പിക്കാവുന്നതാണ്.

ദേശീയ സ്‌കോളർഷിപ്പ് പോർട്ടലായ www.scholarship.gov.in വഴിയാണ് വിദ്യാർത്ഥികൾ അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15നാണ്.

വിദ്യാർത്ഥികൾക്ക് പ്ലസ് ടു/ഡിപ്ലോമ /ബിരുദത്തില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും.

പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ 3,000 രൂപയും വര്‍ഷത്തില്‍ 36,000 രൂപയുമാണ് ലഭിക്കുക അതേസമയം ആണ്‍കുട്ടികള്‍ക്ക് 2,500 എന്ന തോതില്‍ 30,000 രൂപയും സ്കോളര്‍ഷിപ്പ് ലഭിക്കും.

Related Articles

Latest Articles