PM-sevanidhi-scheme
വഴിയോര കച്ചവടക്കാര്‍ക്ക് വായ്പ്പ നല്‍കുന്നതിനും സമഗ്രമായ വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മനിര്‍ഭര്‍ നിധി (പിഎം സ്വനിധി പദ്ധതി). ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്നതാണ് ഈ പദ്ധതി. കൊറോണ കാലത്ത് ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ സ്തംഭിച്ചു. പ്രത്യേകിച്ച് വഴിയോരക്കച്ചവടക്കാര്‍ക്ക് കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. വഴിയോര കച്ചവടക്കാരുടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ കച്ചവടം കുറയ്‌ക്കേണ്ടി വരികയോ ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ കാരണം അവരുടെ ബിസിനസ് തകര്‍ന്നു. തുടര്‍ന്നാണ് ഇത്തരക്കാരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി സ്വനിധി പദ്ധതി തുടങ്ങിയത്.
ഈ പദ്ധതി പ്രകാരം തൊഴില്‍ ആരംഭിക്കുന്ന ചെറുകിട വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ യാതൊരു ഈടുമില്ലാതെ വായ്പ്പ നല്‍കുന്നു. കൊവിഡ് കാലത്ത് വലിയ നഷ്ടം നേരിട്ട വഴിയോരക്കച്ചവടക്കാര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഏകദേശം 50 ലക്ഷത്തിലധികം വരുന്ന വഴിയോര കച്ചവടക്കാര്‍ക്കാണ് ഈ പദ്ധതികൊണ്ട് ഗുണം ചെയ്യുക. ഗ്രാമീണ-നഗര പ്രദേശങ്ങളില്‍ ഇവരുടെ വ്യാപാരം പുനരാരംഭിക്കാന്‍ സഹായിക്കുന്നതിന് 10,000 രൂപ വരെയുള്ള പ്രവര്‍ത്തന മൂലധന വായ്പ്പകൾ സുഗമമാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ സ്‌കീമിന് കീഴില്‍, ഏത് സര്‍ക്കാര്‍ ബാങ്കിലും വായ്പ്പയ്ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സര്‍ക്കാര്‍ ബാങ്കില്‍ പിഎം സ്വനിധി യോജനയുടെ ഫോം പൂരിപ്പിക്കുക. ഫോമിനൊപ്പം നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി അറ്റാച്ചുചെയ്യണം. ഇതിനുശേഷം, നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍, വായ്പ്പയുടെ ആദ്യ ഗഡു നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. വഴിയോരക്കച്ചവടക്കാര്‍ക്ക് ക്യാഷ് ബാക്ക് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ ബജറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…