Kerala

നാളെ പ്രധാനമന്ത്രി നാഗർകോവിലിൽ; തിരുവനന്തപുരത്ത് ഉച്ച മുതൽ കടുത്ത ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളവും തമിഴ്നാടും സന്ദർശിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എഐഎഡിഎംകെ– എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാഗർകോവിലിലെത്തുന്ന പ്രധാനമന്ത്രി, തിരുവനന്തപുരം വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നാളെ ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 മണി വരെ തലസ്ഥാനത്തെ പ്രധാന റോഡുകളിൽ ഗതാഗത ക്രമീകരണവും പാർക്കിങ് നിരോധനവും ഉണ്ടായിരിക്കും.

വിമാനത്താവളം മുതൽ പള്ളിച്ചൽ വരെയുള്ള പ്രധാന പാതകളിലും അനുബന്ധ റോഡുകളിലുമാണ് നിയന്ത്രണം. ഡൊമസ്റ്റിക് എയർപോർട്ട് – ചാക്ക – ബേക്കറി ജംഗ്ഷൻ, തമ്പാനൂർ ഫ്ലൈ ഓവർ, കിള്ളിപ്പാലം, പള്ളിച്ചൽ റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് അറിയിച്ചു.

വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർക്ക് നിയന്ത്രണങ്ങൾ മൂലം തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് 2.00 മുതൽ 4.00 വരെയും വൈകുന്നേരം 6.00 മുതൽ 7.00 വരെയും ശംഖുമുഖം ഭാഗത്തുനിന്ന് ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് ഗതാഗതം അനുവദിക്കില്ല. ഈ സമയത്ത് എയർപോർട്ടിലേക്ക് പോകുന്നവർ ചാക്ക – ഈഞ്ചക്കൽ – കല്ലുംമൂട് – വലിയതുറ വഴി പോകേണ്ടതാണ്. യാത്രക്കാർ തടസ്സങ്ങൾ ഒഴിവാക്കാൻ നേരത്തെ തന്നെ യാത്രകൾ ക്രമീകരിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളിലും പ്രധാനമന്ത്രി കടന്നുപോകുന്ന സമയത്ത് നിയന്ത്രണമുണ്ടാകും. ശംഖുമുഖം, ചാക്ക, വഴുതക്കാട്, പൂജപ്പുര, തമ്പാനൂർ, നേമം തുടങ്ങി വിവിധ ഭാഗങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടും. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി സിറ്റി പൊലീസ് ഹെൽപ്പ് ലൈൻ നമ്പരുകളായ 0471 2558731, 9497930055 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

B4 Admin

Recent Posts

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

2 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

8 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago