Sunday, December 21, 2025

സിപിഎം നേതാവ് മകളെ പീഡിപ്പിച്ചു; ഏരൂര്‍ ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ പോക്സോ ചുമത്തി

ഏരൂര്‍: സിപിഎം നേതാവ് പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും പെൺകുട്ടിയുടെ രണ്ടാനച്ഛനുമായ ടി.അഫ്സലാണ് 17 തവണയിലേറെ തന്നെ പീഢിപ്പിക്കാന്‍ ശ്രമിച്ചതായാണ് പെണ്‍കുട്ടി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ ടി.അഫ്സലിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത.

തന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന സിപിഎം നേതാവ് പലവട്ടം മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നു . ആദ്യ വിവാഹം വേർപെടുത്തിയ ശേഷമാണ് വീട്ടിലെ നിത്യ സന്ദർശകനായിരുന്ന നേതാവിനെ പെൺകുട്ടിയുടെ അമ്മ വിവാഹം കഴിച്ചത്. പല തവണ തന്നെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഹോസ്റ്റലിലേയ്ക്ക് താമസം മാറ്റി .എന്നാൽ ഹോസ്റ്റിലിലേയ്ക്ക് ഫോൺ വിളിക്കുകയും തന്നെ അസഭ്യം പറയുകയും ചെയ്യുന്നത് സ്ഥിരമായിരുന്നു. വീട്ടിൽ പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’.

അഫ്സലിന്റെ നിരന്തരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ പെൺകുട്ടി പ്രായപൂർത്തിയായതോടെ മറ്റൊരു യുവാവിനെ രജിസ്റ്റർ വിവാഹം ചെയ്തു . എന്നാൽ ഇതിൽ അമർഷം പൂണ്ട അഫ്‌സൽ പാർട്ടി പിൻബലത്തോടെ യുവാവിനെതിരെ കള്ളക്കേസുകൾ ഉണ്ടാക്കിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. ഇതോടെയാണ് പീഢനവിവരവും പുറത്തു വരുന്നത്.

Related Articles

Latest Articles