കൊല്ലം: കൊല്ലം: ആറു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികപരമായ ഉദ്ദേശത്തോടെ കടന്ന് പിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന വില്ലേജില്‍ മുട്ടയ്ക്കാവ് മുബീന മന്‍സിലില്‍ സെയ്ദലവി (21) ആണ് പോലീസ് പിടിയിലായത്. ആറ് വയസുകാരിയായ പെണ്‍കുട്ടിയോടാണ് ഇയാള്‍ ലൈംഗീക അതിക്രമം കാട്ടിയത്. മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി മാതാവിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം വീടുകാർ അറിഞ്ഞത്.
താവ് കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ സെയ്ദലവി ഒളിവില്‍ പോയി. ഇയാളെ പിന്നീട് നെടുമ്ബനയില്‍ നിന്ന് പിടികൂടുകയായിരുന്നു. പോക്സോ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

