rape
മലപ്പുറം: പോക്‌സോ കേസിലെ പ്രതി പീഡനത്തിന് ഇരയായ പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി പിതാവ്. ചട്ടിപ്പറമ്പ് സ്വദേശി ഫിറോസിനെതിരെയാണ് പിതാവ് പരാതിയുമായി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചത്. ഭീഷണിയെ തുടർന്ന് കുട്ടി സ്‌കൂളിലോ, മദ്രസയിലോ പോകുന്നില്ലെന്നും പിതാവ് പറയുന്നു.
ഓട്ടോ ഡ്രൈവറായ ഫിറോസ് കഴിഞ്ഞ വർഷം ഡിസംബറിലാണ് കുട്ടിയെ പീഡിപ്പിച്ചത്. കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
തുടർന്ന് കുട്ടിയുടെ പിതാവ് ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇതറിഞ്ഞ പ്രതി സ്‌കൂൾവിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കൊളത്തൂർ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് ജില്ലാ പോലീസ് മേധാവിയ്‌ക്ക് പരാതി നൽകിയത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…