Tuesday, October 13, 2026

നരിയാപുരത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ പിടിയിൽ; മുഖ്യപ്രതി ഉൾപ്പടെയുള്ള രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന്‌ പോലീസ്

പത്തനംതിട്ട:പത്തനംതിട്ട നരിയാപുരം തട്ട ഒരിപ്പുറത്ത് ഉത്സവം കണ്ടുമടങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ അറസ്റ്റ് ചെയ്ത പോലീസ്. പടുകൊട്ടുക്കൽ സ്വദേശികളായ പ്രജിത്ത്, വിഷ്ണു, നിഥിൻ, പറക്കോട് സ്വദേശി ഇജാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.എന്നാൽ മുഖ്യപ്രതി ഉൾപ്പടെയുള്ള രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്നും പ്രതികളിൽ മിക്കവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും കഞ്ചാവ് വിൽപ്പന ഉൾപ്പടെയുള്ള കേസുകളിൽ പ്രതികളുമാണെന്നും പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട കൈപ്പട്ടൂർ തൃക്കോവിൽ തൃപ്പാറ തെക്കേ തുണ്ടുപറമ്പിൽ സ്വദേശി നിധിൻ കുമാറിനെ (അപ്പു) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ നിധിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ അപ്പു ഇതു വരെ അപകടനില തരണം ചെയ്തിട്ടില്ല.

അതേസമയം കളിത്തോക്കിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് വഴിയൊരുക്കിയത്. കളിത്തോക്ക് വാങ്ങിയതിനെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ ഉത്സവപ്പറമ്പിൽ വെച്ച് ചെറിയ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഉത്സവശേഷം തിരികെ പോകാൻ ഗ്രൗണ്ടിലേക്ക് എത്തിയ യുവാവിനെ മൂന്നു കാറുകളിൽ എത്തിയ ആക്രമി സംഘം ഇടിച്ചു വീഴ്ത്തുകയും തുടർന്ന് വാളുകൊണ്ട് തലയിലും ദേഹത്തുമായി വെട്ടുകയുമായായിരുന്നു. കണ്ടു നിന്ന സുഹൃത്തുക്കളെയും സംഘം വാഹനം ഉപയോഗിച്ച് ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവ് കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. തലയിലുണ്ടായ വെട്ടിൽ ഞരമ്പ് മുറിയുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ദീപു ചന്ദ്രൻ എന്ന സുഹൃത്തും ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

സംഭവത്തിന്‌ പിന്നിൽ സിപിഎം-എസ് ടി പി ഐ കൂട്ടുകെട്ടിൽ വളർന്ന കണ്ണപ്പൻ എന്ന് വിളിക്കുന്ന നിർമ്മൽ ജനാർദ്ദനനും ഒരിപ്പുറം സ്വദേശി ശരത് എന്നിവരുടെ കൂട്ടുകെട്ടിൽ പറക്കോട് കേന്ദ്രീകരിച്ചുള്ള കൊട്ടേഷൻ സംഘം ആണെന്നുമാണ് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. ഇവരുടെ പേരിൽ മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടു പോകൽ, കഞ്ചാവ് വിൽപ്പന തുടങ്ങിയ നിരവധി കേസുകൾ പത്തനംതിട്ട, അടൂർ, പന്തളം, കൊടുമൺ തുടങ്ങിയ സ്റ്റേഷനുകളിൽ ഉള്ളതായിട്ടാണ് വിവരം.

Related Articles

Latest Articles