Kerala

മഹാകവി കുമാരനാശാന്റെ 150 -ാം ജന്മവാര്‍ഷികാഘോഷം; മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉദ്ഘാടനം ചെയ്യും; ആശാന്‍ സൗധത്തിന്റെ നിര്‍മ്മാണോദ്ഘാടനവും കാവ്യശില്പ സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വഹിക്കും

തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മഹാകവികുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷവും ആശാന്‍ സൗധത്തിന്റെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വൈകുന്നേരം 3.30ന് നിര്‍വ്വഹിക്കും. അതോടൊപ്പം കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ആശാന്‍ കാവ്യശില്പം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.

കൂടാതെ ആശാന്‍ സൗധത്തില്‍ അത്യാധുനിക സംവിധാനങ്ങളുള്ള ഓഡിറ്റോറിയം, ഓഡിയോ വിഷ്വല്‍ തീയേറ്റര്‍, ഓഫീസ് സമുച്ചയം, ഡിജിറ്റല്‍ സൗകര്യങ്ങളുള്ള ലൈബ്രറി മന്ദിരം, റഫറന്‍സ് -ഗവേഷണ സൗകര്യങ്ങള്‍, ബാലകേന്ദ്രങ്ങള്‍, എഴുത്തുകാര്‍ക്ക് താമസസൗകര്യങ്ങള്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉണ്ടാകും.

സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അടൂര്‍ പ്രകാശ് എം. പി, വി.ശശി എംഎല്‍എ, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, വി. മധുസൂദനന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, പ്രൊഫസര്‍ എം. കെ.സാനു, കെ.ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കല്ലറ ഗോപന്‍, ശ്രീറാം എന്നിവര്‍ നയിക്കുന്ന ആശാന്‍ കാവ്യസംഗീതികയും ചിന്താവിഷ്ടയായ സീത നൃത്താവിഷ്‌കാരവും അരങ്ങേറും.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

3 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

3 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

4 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

11 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

12 hours ago