ഭുവനേശ്വർ : ജനജീവതം ദുരിതത്തിലാക്കി വിഷ ഉറുമ്പുകൾ . ഒഡീഷയിലെ പുരി ജില്ലയിലെ ബ്രാഹ്മണസാഹി ഗ്രാമത്തിലാണ് വിഷാംശം നിറഞ്ഞ ഉറുമ്പുകളെ കണ്ടെത്തിയത്. പ്രദേശത്തെ മൂന്ന് കുടുംബങ്ങളെ ഉറുമ്പ് ഭീഷണിയെ തുടർന്ന് മാറ്റി പാർപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ശാസ്ത്രജ്ഞർ അടങ്ങുന്ന സംഘം ഗ്രാമത്തിലെത്തി.
26 കുടുംബങ്ങളാണ് ബ്രാഹ്മണസാഹി ഗ്രാമത്തിൽ താമസിക്കുന്നത്. നിലവിൽ ഗ്രാമത്തിലെ റോഡുകൾ, തുറസ്സായ സ്ഥലങ്ങൾ, മരങ്ങൾ എന്നിങ്ങനെ എല്ലായിടങ്ങളിലും ഉറുമ്പുകൾ നിറഞ്ഞിരിക്കുകയാണ്. സമീപത്തെ കനാലിന്റെ അടുത്ത് നിന്നാണ് ഈ ഉറുമ്പുകൾ എത്തിയതെന്ന് പ്രദേശ വാസികൾ പറയുന്നു.
ഗ്രാമത്തിൽ ഒഡീഷ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്‌നോളജി , ലോക്കൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. ചില ഇടങ്ങളിൽ കൂട്ടമായി കണ്ട് ഉറുമ്പുകളെ നശിപ്പിക്കുകയും ഇവയുടെ സാമ്പിളുകൽ ശേഖരിക്കുകയും ചെയ്തു. പ്രദേശത്തെ ശുചിത്വം ഇല്ലായ്മയാണ് വിഷാംശം നിറഞ്ഞ ഉറുമ്പുകൾ പെരുകുന്നതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചുറ്റുപാടുകൾ വൃത്തിയക്കാൻ ഗ്രാമവാസികൾക്ക് അധികൃതർ നിർദ്ദേശം നൽകി.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…