accident

ഇടക്കൊച്ചി പാലത്തില്‍ ബൈക്ക് യാത്രികന്റെ കഴുത്തില്‍ ടങ്കീസ് കുരുങ്ങി; ഒഴിവായത് വൻ ദുരന്തം 

അരൂര്‍: അരൂര്‍-ഇടക്കൊച്ചി പാലത്തില്‍ ബൈക്ക് യാത്രികന്റെ കഴുത്തില്‍ ചൂണ്ടയുടെ ടങ്കീസ് കുരുങ്ങി. കഴുത്തിൽ പരിക്കേറ്റു. അരൂര്‍ കോന്നോത്ത് ബോണിഫസിന്റെ (49) കഴുത്തിലാണ് ടങ്കീസ് കുരുങ്ങിയത്. എന്നാൽ പെട്ടെന്ന് ബൈക്ക് നിയന്ത്രിച്ചതിനാല്‍ വൻ അപകടമാണ് ഒഴിവായത്.

ബോണിഫസിന്റെ കൂടെ മകളും ഉണ്ടായിരുന്നു. ഈ സമയം പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി ഇരുപതിലേറെ പേര്‍ ചൂണ്ടയിടാന്‍ ഉണ്ടായിരുന്നെന്ന് ബോണിഫസ് പറഞ്ഞു. കൂടുതലും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു.

ടങ്കീസ് ബൈക്ക് യാത്രികന്റെ കഴുത്തില്‍ കുരുങ്ങിയെന്ന് മനസ്സിലായതോടെ ചൂണ്ടയിട്ട് കൊണ്ടിരുന്നവരെല്ലാം സ്ഥലം വിട്ടു. ബോണിഫസ് അരൂര്‍ ഗവ.ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തിൽ അരൂര്‍ പോലീസില്‍ പരാതി നല്‍കി.

Meera Hari

Recent Posts

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

1 hour ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

2 hours ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

2 hours ago