ആറ്റിങ്ങൽ: ഉത്രാട ദിനത്തിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത പ്രതികളിൽ മൂന്ന് പേരെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വക്കം കുന്നുവിള കോളനിയിൽ ഷൈനു എന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ച വക്കം കുന്നുവിള വീട്ടിൽ വിഷ്ണു(21), കുന്നുവിള വീട്ടിൽ രാഹുൽ (21), വിമൽ (19) എന്നിവരാണ് പിടിയിലായത്. സംസാരശേഷി ഇല്ലാത്ത രാഹുലിനെ മൂന്ന് മാസം മുൻപ് പരാതിക്കാരനായ ഷൈനും സംഘവും ചേർന്ന് മർദ്ദിച്ചിരുന്നു. അന്ന് പോലീസ് കേസെടുത്ത് പ്രതിയായ അമലിനെ അറസ്റ്റ് ചെയ്ത് റിമാൻറ് ചെയ്തിരുന്നു.
സംഭവ ശേഷം ഒളിവിൽ പോയ ഷൈനു ഓണത്തിന് കുടുംബ വീട്ടിൽ എത്തി മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കവേ അവിടെയെത്തിയ പ്രതികൾ കമ്പിയും വാളും കൊണ്ട് പരിക്കേൽപിക്കുകയായിരുന്നു. കോളനിയിലും മറ്റും കഞ്ചാവ് വിൽപനയും ഗുണ്ടാപ്പിരിവും പതിവാക്കിയ ഷൈനു കഞ്ചാവ് ഉണ്ണി എന്നിവർ കോളനിയിലെ പ്രതികളുമായി മൂന്ന് മാസം മുൻപുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണിത്.
ഊമയായ അമലിനെ മർദ്ദിച്ചതിലുള്ള വൈരാഗ്യത്താലാണ് സഹോദരനായ വിമലും സംഘവും ചേർന്ന് ഷൈനുവിനെ ആക്രമിച്ചത്. നാട്ടുകാർക്ക് സ്ഥിരം ശല്യമായ ഷൈനു വീട്ടിൽ ഒറ്റയ്ക്കാണ് താമസം. വെട്ടേറ്റ് കിടന്നിട്ടും ബഹളം കേട്ടിട്ടും നാട്ടുകാർ ആരും തിരിഞ്ഞ് നോക്കിയില്ല. ഒടുവിൽ കടയ്ക്കാവൂർ പോലീസ് എത്തിയാണ് ഷൈനുവിനെ ആശുപത്രിയിലെത്തിച്ചത്.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…