Kerala

‘പോലീസുകാർ ചട്ടം ലംഘിച്ചു’; ശബരിമല പ്രക്ഷോഭ സമയത്ത് പോലീസുകാർ നെയിം ബാഡ്ജ് ധരിക്കാത്തതിനെതിരെ ഹൈക്കോടതി; ഇത്തരം ചട്ടലംഘനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്ന്ഡി ജി പിക്ക് നിർദേശം

കൊച്ചി: ശബരിമല പ്രക്ഷോഭ സമയത്ത് പോലീസുകാർ നെയിം ബാഡ്ജ് ധരിക്കാത്തതിനെതിരെ ഹൈക്കോടതി. നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പലരും നെയിം ബാഡ്ജ് ധരിക്കാതെ ചട്ടം ലംഘിചെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം ചട്ടലംഘനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്ന് ഡി ജി പിക്ക് ഹൈക്കോടതി നിർദേശം നൽകി. നിലയ്ക്കലിലെ പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട് 2018ൽ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്.

നെയിം ബാഡ്ജ് വേണമെന്നതുൾപ്പെടെയുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. പ്രക്ഷോഭ സാഹചര്യങ്ങളിൽ മോശമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥരെ നെയിം ബാഡ്ജിലൂടെയാണ് തിരിച്ചറിയാനാകുകയുള്ളുവെന്നും കോടതി പറഞ്ഞു.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

10 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

10 hours ago