അറസ്റ്റിലായ ഭീകര സംഘം അറസ്റ്റിലായ ഭീകര സംഘം
ദില്ലി: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാന്‍ഡ്‌ലര്‍മാരുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചിരുന്ന ഭീകര-ക്രിമിനല്‍ ശൃംഖല തകര്‍ത്തതായി അറിയിച്ച് ദില്ലി പോലീസ്. കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതായി ദില്ലി പോലീസ് സ്‌പെഷ്യല്‍ സെല്‍.അറിയിച്ചു. പാകിസ്ഥാനില്‍ താമസിക്കുന്ന ഷെഹ്‌സാദ് ഭട്ടി, അജ്മല്‍ ഗുജ്ജര്‍ എന്നിവര്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് ഇവർ പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പഞ്ചാബ് വഴി പാകിസ്താനില്‍ നിന്ന് എത്തിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ലഹരിവസ്തുക്കളും ദില്ലി-എന്‍സിആര്‍ മേഖലയിലേക്ക് വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ പ്രധാന പ്രവർത്തനമെന്ന് പോലീസ് പറയുന്നത്.
ഓപ്പറേഷനിടെ ഇവരുടെ പക്കൽ നിന്ന് അഞ്ച് പിസ്റ്റളുകള്‍, 41 തത്സമയ വെടിയുണ്ടകള്‍, ഏഴ് മൊബൈല്‍ ഫോണുകള്‍, ഒരു സ്‌കോര്‍പിയോ വാഹനം എന്നിവ പിടിച്ചെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെ സ്വാധീനിച്ച് ഗ്ലാമറും വേഗത്തില്‍ പണം സമ്പാദിക്കാമെന്ന വാഗ്ദാനവും നല്‍കി ഇവരെ സംഘത്തിലേക്ക് ആകര്‍ഷിച്ചിരുന്നതായും അന്വേഷണത്തില്‍ പോലീസ് വ്യക്തമായി.
2026 മെയ് മാസത്തിലാണ് ദില്ലി-എന്‍സിആര്‍ മേഖലയില്‍ വന്‍ ഭീകര-ക്രിമിനല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഹിത് അഥവാ യോഗി എന്ന പ്രതിയെ ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് അനധികൃത ആയുധങ്ങളും പാകിസ്താനിലെ ഹാന്‍ഡ്‌ലര്‍മാരുമായുള്ള ബന്ധം തെളിയിക്കുന്ന വിവരങ്ങളും ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഘാംഗങ്ങള്‍ ദില്ലി, ഗാസിയാബാദ് എന്നിവിടങ്ങളിലെ നിര്‍ണായക കേന്ദ്രങ്ങള്‍ നിരീക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. ഈ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പാകിസ്താനിലെ ഹാന്‍ഡ്‌ലര്‍മാര്‍ക്ക് കൈമാറിയിരുന്നതായും പോലീസ് വ്യക്തമാക്കി.
അതേസമയം സമയോചിതമായ ഇടപെടലിലൂടെ നിരവധി ഭീകരപദ്ധതികള്‍ തടയാന്‍ കഴിഞ്ഞതായി പോലീസ് അധികൃതര്‍ അവകാശപ്പെട്ടു. പാകിസ്താനില്‍ നിന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് പഞ്ചാബിലെത്തിച്ച ആയുധ-ലഹരിവസ്തു കണ്‍സൈന്‍മെന്റുകള്‍ ശേഖരിച്ച് ദില്ലിയിലേക്ക് എത്തിക്കുന്ന ചുമതലയും പ്രതികള്‍ക്കുണ്ടായിരുന്നു എന്നതാണ് അന്വേഷണത്തില്‍ പുറത്തുവന്ന മറ്റൊരു നിര്‍ണായക വിവരം. കൂടാതെ അറസ്റ്റിലായവരില്‍ ചിലര്‍ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച, ആയുധ നിയമലംഘനം, എന്‍ഡിപിഎസ് നിയമപ്രകാരമുള്ള കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…