International

ജി7 വേദിയിൽ മോദി-ട്രമ്പ് കൂടിക്കാഴ്ച; ലോകശ്രദ്ധയിൽ സൗഹൃദ നിമിഷങ്ങൾ

പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. 16 മാസത്തിന് ശേഷമാണ് ഇരു നേതാക്കളും ആദ്യമായി നേരിട്ട് കാണുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന അതീവ സമ്മർദ്ദകരമായ സാഹചര്യത്തിലാണ് ഈ സുപ്രധാന കൂടിക്കാഴ്ചയെന്നത് ഏറെ ശ്രദ്ധേയമാണ്. .ഉച്ചകോടി നടക്കുന്ന ഹാളില്‍ വെച്ച് പുഞ്ചിരിയോടെ പരസ്പരം കൈകൊടുത്തും തോളില്‍ തട്ടിയുമാണ് ഇരുവരും സൗഹൃദം പുതുക്കിയത്. സമ്മേളനത്തില്‍ ട്രംപിന്റെ തൊട്ടടുത്ത സീറ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുന്നത്. ചര്‍ച്ചകള്‍ക്കിടയില്‍ മോദിയുടെ അടുത്തിരുന്ന് ട്രംപ് ഇരുകൈകളുടെയും തള്ളവിരല്‍ ഉയര്‍ത്തി ഡബിൾ തംപ്സ് അപ്പ് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഉച്ചകോടിയുടെ ഔദ്യോഗിക സെഷന്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്.

ലോകനേതാക്കള്‍ കോണ്‍ഫറന്‍സ് ടേബിളിന് ചുറ്റും ഒത്തുകൂടിയപ്പോള്‍, വെള്ള കുര്‍ത്തയും പൈജാമയും ഒപ്പം ഇരുണ്ട സ്ലീവ്ലെസ് ജാക്കറ്റും ധരിച്ച പ്രധാനമന്ത്രി മോദി തനിക്കായി നിശ്ചയിച്ചിരുന്ന സീറ്റിലേക്ക് നടന്നുനീങ്ങി. ഈ സമയം നേവി സ്യൂട്ടും ചുവന്ന ടൈയും ധരിച്ച ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അടുത്തേക്ക് തിരിഞ്ഞു. ഇരുനേതാക്കളും പുഞ്ചിരിയോടെ കൈകൊടുക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് മോദി തന്റെ സീറ്റില്‍ ഇരിക്കുമ്പോള്‍ ട്രമ്പ് അദ്ദേഹത്തിന്റെ കൈയില്‍ പതുക്കെ തട്ടി സ്‌നേഹം പ്രകടിപ്പിച്ചു. മീറ്റിംഗ് ഹാളിലെ തിരക്കുകള്‍ക്കിടയിലും ഇരു നേതാക്കളും വളരെ ശാന്തരും സന്തുഷ്ടരുമായാണ് കാണപ്പെട്ടത്. ജി7 ഉച്ചകോടിയില്‍ എല്ലാവരും ഏറ്റവും കൂടുതല്‍ ഉറ്റുനോക്കിയ നിമിഷങ്ങളിലൊന്നായിരുന്നു ഈ മോദി-ട്രംപ് കൂടിക്കാഴ്ച. 2025 ഫെബ്രുവരിയില്‍ ട്രംപ് രണ്ടാമതും വൈറ്റ് ഹൗസില്‍ അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി മോദി വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം ഇരുവരും നേരിട്ട് കാണുന്നത് ഇതാദ്യമായാണ്.

ഒമാൻ ഉൾക്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ അമേരിക്കൻ നാവികസേനയുടെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഭാരതം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് ചാർജ് ഡി അഫയേഴ്സിനെ ഇന്ത്യ രണ്ട് തവണ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വെടിനിര്‍ത്തല്‍ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളും ഇന്ത്യന്‍ കയറ്റുമതിയെ ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ നികുതി നയങ്ങളും കാരണം ഇന്ത്യ-യുഎസ് ബന്ധത്തില്‍ സമീപമാസങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ എവിയാനിലെ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

അതേസമയം ഇന്ത്യ ജി7-ല്‍ ഔദ്യോഗികമായി അംഗമല്ലെങ്കിലും, ആഗോളതലത്തില്‍ രാജ്യത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് തുടര്‍ച്ചയായ ഏഴാം തവണയാണ് നരേന്ദ്ര മോദി ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. സന്ദര്‍ശനത്തിനിടെ ബ്രിട്ടന്‍, കാനഡ, യുഎഇ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. വികസ്വര രാജ്യങ്ങളുടെ പ്രശ്‌നങ്ങളും ആശങ്കകളും ലോകവേദിയില്‍ ഉന്നയിക്കാനാണ് ഇന്ത്യ ഈ അവസരം ഉപയോഗിക്കുന്നത്.

B4 Admin

Recent Posts

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

20 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

21 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

22 hours ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

22 hours ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

23 hours ago

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

2 days ago