Dog Attacked Woman
കോഴിക്കോട്: താമരശ്ശേരിയില്‍ അമ്പായത്തോട്ടില്‍ സ്ത്രീയെ വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ച സംഭവത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്. നായ്ക്കളുടെ ഉടമസ്ഥന്‍ റോഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകാര്‍ തന്നെ കയ്യേറ്റം ചെയ്തു എന്നാണ് റോഷന്റ പരാതി.
ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കൈക്കും മുഖത്തും പരിക്കേറ്റ ഫൈസിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ക്ക് ഉടമയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. അതേസമയം അതിനിടെ, നായകള്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ നാട്ടുകാരുടെ പരാതിയില്‍ അറസ്റ്റിലായിരുന്ന ഉടമ റോഷനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…