തൃശ്ശൂർ: ഏകാദശി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നുവരുന്ന ഉദയാസ്തമന പൂജ വേണ്ടെന്ന് വച്ചതിന് പിന്നിൽ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമെന്ന് പരാതി. ഗുരുവായൂർ ക്ഷേത്ര രക്ഷാ സമിതി ജനറൽ സെക്രട്ടറി ബിജേഷ് കുമാറാണ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത വകുപ്പ് 299 അനുസരിച്ച് ദേവസ്വം ഭരണ സമിതിക്കെതിരെയും അഡ്മിനിസ്ട്രേറ്റർക്കെതിരെയും കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
ഉദയാസ്തമന പൂജ 2023 ഏകാദശി നാളിലും മാറ്റിവയ്ക്കാനുള്ള ശ്രമം നടന്നിരുന്നു. അന്ന് ഭക്തർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ധാരാളം പരാതികൾ ലഭിച്ചതിനെ തുടർന്നും പ്രതിഷേധം ശക്തമായതിനെ തുടർന്നും ഈ നീക്കത്തിൽ നിന്ന് ഭരണസമിതി അന്ന് പിന്മാറിയിരുന്നു. അതുകൊണ്ടു തന്നെ ഉദയാസ്തമന പൂജ മാറ്റുന്നത് ഗുരുതരമായ ആചാര ലംഘനമാണെന്നും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുമെന്നും കഴിഞ്ഞ വർഷത്തെ അനുഭവത്തിൽ നിന്ന് ഭരണസമിതിക്ക് വ്യക്തമായി അറിയാവുന്നതാണ്. എന്നിട്ടും ഇക്കൊല്ലം വീണ്ടും ഉദയാസ്തമന പൂജ മാറ്റുന്നത് ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതിന് നടത്തുന്ന ബോധപൂർവ്വമായ ശ്രമം ആണെന്ന് പരാതിയിൽ പറയുന്നു.
ഓരോ ക്ഷേത്രത്തിന്റെയും നിലനിൽപ്പ് അവിടത്തെ ആചാരാനുഷ്ഠാനങ്ങളിലാണ്. പൂജ മുടങ്ങിയാൽ ക്ഷേത്രത്തിനും നാടിനും ദോഷമാണ് എന്നാണ് ഭക്തരുടെ വിശ്വാസം. തന്ത്രിയുടേത് അവസാന വാക്കാണെന്ന നിലപാടിൽ ഉറച്ചുനിന്നാണ് ഭക്തരുടെ ആവശ്യങ്ങൾ മാനിക്കാതെ ഭരണസമിതി മുന്നോട്ട് പോകുന്നത്. ഇത് മതവികാരം വ്രണപ്പെടുത്താനും ക്ഷേത്രത്തിൽ ആചാര ലംഘനം ഉണ്ടാക്കാനാണ്. അതുകൊണ്ട് ഭാരതീയ ന്യായ സംഹിത വകുപ്പ് 299 അനുസരിച്ച് കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ പകർപ്പ് തത്വമയി ന്യൂസിന് ലഭിച്ചു.
ഭരണസമിതിയുടെ തീരുമാനത്തെ സമിതിയിൽ ഉൾപ്പെടുന്ന തന്ത്രി എതിർത്തില്ല എന്നാണ് മനസിലാക്കുന്നത്. തന്ത്രി തീരുമാനത്തിന് അനുകൂലമാണെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഇതിന് എതിരാണ്. ദേവസ്വം ഭരണസമിതി തീരുമാനം ചോദ്യം ചെയ്‌ത് ഒരുകൂട്ടം ഭക്തർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തന്ത്രി കുടുംബാംഗങ്ങളായ പി സി ഹാരി, പി സി സതീഷ് കുമാർ, പി സി ശ്രീകാന്ത് നാരായണൻ തുടങ്ങിയവർ ഹർജ്ജിക്കാരാണ്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…