നാദാപുരം: നാദാപുരം ചേലക്കാട് ഒഴിഞ്ഞ പറമ്പില്‍ നിന്ന് വന്‍ ബോംബ് ശേഖരം പിടികൂടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചേലക്കാട് ഫയര്‍സ്റ്റേഷന് സമീപത്തെ വണ്ണത്താന്‍കണ്ടി മൂസയെന്നയാളുടെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളുമാണ് പിടികൂടിയത്. രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കി ബക്കറ്റിലിട്ട് മണ്ണിനടയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന ഇത് വീട് പണിക്ക് മണ്ണെടുക്കുന്നതിനിടെ ടിപ്പര്‍ തൊഴിലാളുകളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
ഉഗ്ര സ്‌ഫോടക ശക്തിയുള്ളവയാണിതെന്ന്, വിവരമറിഞ്ഞെത്തിയ നാദാപുരം പൊലീസും ഡോഗ് സ്‌ക്വോഡും നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതിന് മുമ്പും ചേലക്കാടെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തിയിരുന്നു. വോട്ടെണ്ണല്‍ അടുത്ത സാഹചര്യത്തില്‍ ബോംബുകള്‍ കൂടി കണ്ടെത്തിയതോടെ വന്‍ ജാഗ്രതയിലാണ് പൊലീസ്. പരിശോധന കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ടെത്തിയ ബോംബുകള്‍ ചേലക്കാട്ടെ ക്വാറിയില്‍ എത്തിച്ച് നിര്‍വീര്യമാക്കും.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…