Sunday, December 21, 2025

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായില്ല; വ്യാജ അഭിഭാഷക സെസി സേവ്യറിനായി പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്

ആലപ്പുഴ: വ്യാജ അഭിഭാഷക രാമങ്കരി നീണ്ടശേരി സെസി സേവ്യറി നായി നോര്‍ത്ത് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മതിയായ യോഗ്യത ഉണ്ടെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി പ്രവർത്തിച്ച കേസിലാണ് നടപടി. സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാവാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സെസിയുടെ ചിത്രങ്ങള്‍ സഹിതം സമുഹമാദ്ധ്യമങ്ങളിലുള്‍പ്പെടെ ഇവരുടെ വിവരങ്ങള്‍ അറിയിക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ആലപ്പുഴയിലെ കോടതിയിലാണ് വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. സെസി അഭിഭാഷക ബിരുദം നേടിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. തിരവനന്തപുരം സ്വദേശിനിയായ മറ്റൊരു അഭിഭാഷകയുടെ എൻറോൾമെൻ്റ് നമ്പറാണ് ഇവർ ഉപയോഗിച്ചിരുന്നത്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

അതേസമയം പ്രതി കീഴടങ്ങാത്ത പക്ഷം അറസ്റ്റ് ചെയ്യണമെന്ന കോടതി നിര്‍ദേശം നടപ്പാക്കാത്തതില്‍ പോലീസിനെതിരെ അഭിഭാഷകരില്‍ നിടക്കം വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെുന്നും ആക്ഷേപമുയരുന്നുണ്ട്.

Related Articles

Latest Articles