India

അഡ്മിഷനായി വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയത് ലക്ഷങ്ങളുടെ കോഴ; ജബൽപ്പൂർ ബിഷപ്പിന്റെ വസതിയിൽ പോലീസ് റെയ്‌ഡ്‌; കണ്ടെടുത്തത് വിദേശ കറൻസി അടക്കം രണ്ടരക്കോടി രൂപ; കോഴപ്പണം അനധികൃതമായി സ്വന്തം അക്കൗണ്ടിലാക്കിയതിനും തെളിവ്

ഭോപ്പാൽ: ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (CNI) ജബൽപ്പൂർ ബിഷപ്പ് പി സി സിംഗിന്റെ വസതിയിൽ പോലീസ് റെയ്‌ഡ്‌. മധ്യപ്രദേശ് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് റെയ്‌ഡ്‌ നടത്തിയത്. പരിശോധനയിൽ വിദേശ കറൻസി ഉൾപ്പെടെ രണ്ടരക്കോടി രൂപയും മറ്റു രേഖകളും പിടിച്ചെടുത്തു. ഒന്നരക്കോടിയോളം ഇന്ത്യൻ രൂപയും 18000 അമേരിക്കൻ ഡോളറുമാണ് പിടിച്ചെടുത്തത്. കൂടാതെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്.

കോളേജ് അഡ്മിഷനായി വിദ്യാർത്ഥികളിൽ നിന്ന് കോഴ വാങ്ങുന്നതായി ലഭിച്ച പരാതിയെ തുടർന്ന് ബിഷപ്പിനെതിരെ കേസ്സെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നടപടി. കോഴപ്പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും പോലീസ് കണ്ടെത്തിയിരുന്നു. നിരവധി പരാതികളാണ് ബിഷപ്പിനെതിരെ ഉയർന്നിരുന്നത്. ജൻ കി ബാത്ത് റിപ്പോർട്ടർ പ്രദീപ് ഭണ്ടാരിയുടെ റിപ്പോർട്ടുകളാണ് ബിഷപ്പിന്റെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത്. കള്ളപ്പണം വെളുപ്പിക്കൽ, ഭൂമി തട്ടിപ്പ്, മറ്റഴിമതികൾ എന്നിവ തെളിയിക്കുന്ന രേഖകളും കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ബിഷപ്പ് ഇപ്പോൾ വിദേശപര്യടനത്തിന്റെ ഭാഗമായി ജർമനിയിലാണ്. റെയ്‌ഡ്‌ സമയത്ത് ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്.

B4 Admin

Recent Posts

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

13 minutes ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

16 minutes ago

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

2 hours ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

3 hours ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

3 hours ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

3 hours ago