Kerala

രണ്ടു വർഷത്തിന് ശേഷം ജലപ്പൂരത്തിനൊരുങ്ങി പമ്പയാർ ;ആറന്മുള ഉത്തൃട്ടാതി വള്ളംകളി നാളെ,ലോകമെമ്പാടുമുള്ള മലയാളികൾക്കായി തത്സമയക്കാഴ്ചയൊരുക്കാൻ ടീം തത്വമയിയും

ആറൻമുള: ചരിത്ര പ്രസിദ്ധമായ ആറൻമുള ഉത്തൃട്ടാതി വള്ളം കളി ഞായറാഴ്ച്ച നടക്കും. വള്ളം കളിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പളളിയോടസേവാ സംഘം ഭാരവാഹികൾ, ആറൻമുളയിൽ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പുമന്ത്രി ജീ കിഷൻ റെഡ്ഡി ജലപ്പൂരം ഉദ്ഘാടനം ചെയ്യും. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രത്യേക അതിഥിയായിരിക്കും. മത്സരവള്ളംകളി സംസ്ഥാന ടൂറിസം- പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്ഉദ്ഘാടനം ചെയ്യും . വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാനധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. തിരുവല്ലശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണംനടത്തും.
സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പള്ളിയോടശിൽപികളെ ആദരിക്കും. രാമപുരത്ത് വാര്യർ പുരസ്കാരം സംസ്ഥാന സാംസ്കാരികമന്ത്രി വി. എൻ. വാസവൻ സമ്മാനിക്കും. പള്ളിയോട സേവാസംഘത്തിന്റെകാർഷിക പദ്ധതികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നടത്തും. ആന്റോ ആന്റണി എംപി പാഞ്ചജന്യം സുവനീർ പ്രകാശനം നിർവഹിക്കും.

കൊവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി പ്രതീകാത്മകമായിമാത്രം നടത്തിയിരുന്ന ജലോത്സവം ഇത്തവണ വേഗം കൂടി അടിസ്ഥാനമാക്കിയുള്ള മത്സരം ഉൾപ്പെടെ വിപുലമായിട്ടാണ് നടത്തുന്നത്. പ്രധാന പവിലിയന് സമീപം സത്രം അങ്കണത്തിൽ രാവിലെ 10 ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്അയ്യർ പതാക ഉയർത്തുന്നതോടെയാണ് ജലമേളയുടെ ചടങ്ങുകൾഔപചാരികമായി തുടങ്ങുന്നത് . പകൽ ഒരു മണിക്ക് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ആരംഭിക്കും. ഫിനിഷിംഗ് പോയിന്റായ സത്രകടവിൽ നിന്നുംനിക്ഷേപ മാലിയിലേക്കാണ് നാല് വീതം പള്ളിയോടങ്ങൾ വെച്ച് പാട്ട് പാടി തുഴഞ്ഞ്നീങ്ങുന്നത്. ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള പള്ളിയോടകരകളിലെ 50 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിൽ അണി നിരക്കും. തുടർന്ന് 2 മണിക്ക്മത്സര വള്ളംകളി ആരംഭിക്കും.

എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിൽ 34 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളും മത്സരിക്കും. കാട്ടൂർ, കടപ്ര എന്നീ പള്ളിയോടങ്ങൾപുനർനിർമ്മാണത്തിലായതിനാൽ ഇത്തവണ ജലമേളയിൽ പങ്കെടുക്കുന്നില്ല. ആറൻമുളയുടെ തനതായ ശൈലിയിൽ വഞ്ചിപ്പാട്ട് പാടിക്കൊണ്ടാണ് ഇത്തവണമത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സര വള്ളംകളിയിൽ വിജയിക്കുന്നഎ, ബിബാച്ച് പള്ളിയോടങ്ങൾക്ക് എൻ എസ്എസ് നൽകുന്ന മന്നം ട്രോഫി ലഭിക്കും. കൂടാതെ അൻപതിനായിരം രൂപ വീതം ക്യാഷ് പ്രൈസും വിജയികൾക്ക് ഇക്കുറിലഭിക്കും. ആറാട്ടുപുഴ സാരഥി ഗ്രൂപ്പ് ഉടമ കെ. എസ്. മോഹനൻ പിള്ളയാണ്സമ്മാനതുക സ്പോൺസർ ചെയ്യുന്നത്. മന്നം ട്രോഫിക്ക് പുറമേ ചമയം, വിവിധസ്ഥാനങ്ങൾ, ലൂസേഴ്സ് ഫൈനൽ എന്നിവ ഉൾപ്പെടെ 24 ട്രോഫികൾ കൂടിഏർപ്പെടുത്തിയിട്ടുണ്ട്.

ഇത്തവണത്തെ രാമപുരത്ത് വാര്യർ പുരസ്കാരം അന്തരിച്ച കവയത്രിസുഗതകുമാരിക്ക് മരണാനന്തര വിശിഷ്ട പുരസ്കാരമായി നൽകുവാനുംപള്ളിയോട സേവ സംഘം തീരുമാനിച്ചു.10,001 രൂപയും പ്രശസ്തിപത്രവുംസമ്മാനമായി നൽകും. നദിയിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പോലീസിന്റെയും ഫയർആൻറ് റെസ്ക്യുവിന്റേയും പള്ളിയോട സേവാസംഘം ഏർപ്പാട് ചെയ്ത പത്ത് ടഗ്ബോട്ടുകളുടേയും സുരക്ഷയിലാണ് വള്ളം കളി നടക്കുന്നത്.

പമ്പയോത്തിലെ ആവേശജ്ജലപ്പൂരത്തിന്റെ തത്സമയക്കാഴ്ച ലോകമെമ്പാടുമുള്ള മലയാളികളുടെ വിരൽത്തുമ്പിൽ എത്തിക്കുന്നതിന് തത്വമയിയും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത് .തത്സമയ കാഴ്ച നാളെ രാവിലെ 09.30 മുതൽ തത്വമയി നെറ്റ് വർക്കിൽ കാണാം .തത്സമയകാഴ്ചയ്ക്കായി http://bit.ly/3Gnvbys ഈ ലിങ്കിൽ ക്ലിക്ക് ചെയുക

B4 Admin

Recent Posts

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

4 hours ago

ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലോ യുഎസ് ബേസിലോ ഇടിച്ചിറക്കാന്‍ പദ്ധതി. ഫ്‌ലൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹ പൈലറ്റിന്റെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…

4 hours ago

ചര്‍ച്ചകളിലൂടെ മാത്രമേ യുദ്ധത്തിന് പരിഹാരമുള്ളൂ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…

4 hours ago

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

16 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

18 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

19 hours ago