Kerala

പോലീസ് രാജ് നിലനിൽക്കുന്നു;സംസ്ഥാനത്ത് മൂന്നാം മുറയും തട്ടികൊണ്ടു പോകലും തുടരുന്നു;കെ.സുരേന്ദ്രൻ

ആലപ്പുഴ:സംസ്ഥാനത്ത് പോലീസ് രാജ് നിലനിൽക്കുന്നു എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.സംസ്ഥാനത്ത് എല്ലാ ഭാഗത്തും പോലീസിന്റെ മൂന്നാം മുറയും തട്ടികൊണ്ടു പോകലും തുടരുകയാണ്. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊട്ടിയത്തെ സംഭവം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കൊട്ടിയത്ത് പോലീസ് സ്റ്റേഷനിൽ വെച്ച് സൈനികനും സഹോദരനും പോലീസിന്റെ ക്രൂര മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത് ഞെട്ടിക്കുന്നതാണ്. എന്നിട്ട് നിരപരാധിയായ ഇരുവരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു.
എന്നാൽ ഗുരുതരമായ കുറ്റം ചെയ്ത പോലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. സൈനികന്റെ വിരലുകൾ തല്ലിയൊടിച്ച പോലീസ് ഇനി നീയെങ്ങനെ തോക്കെടുക്കും എന്നാണ് ചോദിച്ചത്. നിന്റെ മൃതദ്ദേഹം ഇവിടുന്നു കൊണ്ട് പോവേണ്ടി വരുമെന്നാണ് സൈനികനോട് പോലീസുകാർ പറഞ്ഞത്. ഇതിനെതിരെ കർശനമായ ശിക്ഷ ഈ പോലീസുകാർക്ക് നൽകാൻ സർക്കാർ തയ്യാറാവണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് പോലീസിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിന് പിന്നാലൊണ് കെ സുരേന്ദ്രനും രംഗത്തെത്തിയത്.

B4 Admin

Recent Posts

അയ്യപ്പനു മുന്നിലെ ശപഥം പാലിച്ചു: 12 ദിവസത്തിനകം വിഗ്രഹ മോഷ്ടാക്കളെ പിടികൂടി ഉപ്പുതറ എസ്.എച്ച്.ഒ

ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…

1 hour ago

തിരുപ്പറംകുണ്ഡ്രത്ത് കാർത്തിക ദീപം വിവാദം: ദീപം തെളിയിക്കാനെത്തുന്നവർ ജീവനോടെ മടങ്ങില്ലെന്ന് ഭീഷണിയെന്ന് ആരോപണം, വീഡിയോ പുറത്ത്

തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…

2 hours ago

അമേരിക്കയിലേക്ക് കടത്തിയത് അഞ്ച് ലക്ഷം ഗുളികകൾ; അന്താരാഷ്ട്ര ലഹരിശൃംഖലയ്ക്ക് ഇന്ത്യയിൽ പൂട്ടിട്ട് എൻസിബി!

അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…

2 hours ago

അന്താരാഷ്ട്ര ലഹരി മാഫിയയ്ക്ക് കനത്ത പ്രഹരം: ‘ഓപ്പറേഷൻ മൺസൂൺ തണ്ടർ’ ദൗത്യത്തിൽ ആറുപേർ പിടിയിൽ!

അമേരിക്കൻ വിപണിയിലേക്ക് അനധികൃതമായി മയക്കുമരുന്നും സൈക്കോട്രോപിക് ഗുളികകളും കടത്തിയിരുന്ന വൻ അന്താരാഷ്ട്ര ശൃംഖലയുടെ ഇന്ത്യൻ കണ്ണികൾക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ…

3 hours ago

കൊൽക്കത്തയിൽ എബിവിപിയുടെ പുസ്തകസ്റ്റാളിന് നേരെ ആക്രമണമെന്ന് ആരോപണം: സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ കീറിയതായി പരാതി, കർശന നടപടിയാവശ്യപ്പെട്ട് സംഘടന

കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലും കൊൽക്കത്ത മെഡിക്കൽ കോളേജിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നതായി ആരോപിച്ച് അഖില ഭാരതീയ…

3 hours ago

റിയാദിലെ പിഐഎഫ് ടവറിന് നേരെ ഹൂത്തി മിസൈൽ ആക്രമണം: ഏഴ് നിലകളിലെ ജനാലകൾ തകർന്നു, ആളപായമില്ല

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ നവംബർ…

3 hours ago