Monday, December 22, 2025

രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി;യുപി സ്വദേശി മനോജ് റായ്ക്കെതിരെ കേസെടുത്ത് പോലീസ്

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി.കഴിഞ്ഞ മാർച്ച് 25 നാണ് ഗാന്ധിക്ക് നേരെ വധഭീഷണി ഉയർന്നത്.സംഭവത്തിൽ യുപി സ്വദേശി മനോജ് റായ്ക്കെതിരെ പോലീസ് കേസെടുത്തു.കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു മനോജ് വധ ഭീഷണി മുഴക്കിയത്.രാഹുൽ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വ്യക്തമാക്കി.

രാഹുൽ ഗാന്ധി, നരേന്ദ്രമോദി, യോഗി ആദിത്യനാഥ് അടക്കമുളള രാഷ്ട്രീയ നേതാക്കൾക്കെതിരെ മുമ്പും വധഭീഷണിയുണ്ടായിട്ടുണ്ട്. നേരത്തെ കേരളാ സന്ദർശനത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്ന് ബിജെപി ഓഫീസിലേക്ക് ഭീഷണിക്കത്തെത്തിയിരുന്നു. എറണാകുളം കതൃക്കടവ് സ്വദേശി ജോണിയുടെ പേരിലാണ് കത്തയച്ചത്. പിന്നീടുള്ള അന്വേഷണത്തിൽ ഇയാൾക്ക് കത്തുമായി ബന്ധമില്ലെന്നും കേസിൽപ്പെടുത്താനായി അയൽവാസിയാണ് കത്തയച്ചതെന്നും വ്യക്തമായി.

Related Articles

Latest Articles