Wednesday, December 31, 2025

ഫേസ്ബുക്കിലൂടെ കലാപാഹ്വാനം: എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയിൽ

കോഴിക്കോട്: ആര്‍എസ്‌എസ്സിനേയും പോലിസിനേയും വിമര്‍ശിച്ച്‌ ഫേസ്ബുക്കില്‍ (Face Book) പോസ്റ്റ് ഇട്ട സംഭവത്തിൽ എസ്ഡിപിഐ പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെയാണ് കട്ടപ്പന പോലിസ് അറസ്റ്റ് ചെയ്തതത്.

ഐ പി സി 153 എ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ഉസ്മാനെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Related Articles

Latest Articles