police vehicle
തിരുവനന്തപുരം: പൊലീസ് വാഹനങ്ങളില്‍ മതപരമോ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാന്‍ പാടില്ലെന്ന് ഡി ജി പി അനില്‍ കാന്ത്. ഇത്തരത്തിലുള്ള സ്റ്റിക്ക റുകള്‍ പതിച്ച പൊലീസ് വാഹനങ്ങളുടെ വീഡിയോകള്‍ വകുപ്പിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഏതെങ്കിലും പൊലീസ് വാഹനങ്ങളില്‍ ഇത്തരം അടയാളങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇപ്പോള്‍ തന്നെ നീക്കം ചെയ്ത് റിപ്പോർട്ട് 23ന് വൈകുന്നേരത്തിനുള്ളില്‍ പൊലീസ് ആസ്ഥാനത്ത് നല്‍കണമെന്നും ഡിജിപി ആവശ്യമുന്നയിച്ചു.
ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ യൂണിറ്റ് മേധാവികള്‍ സ്വീകരിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ വാഹനത്തിന്റെ ചുമതലയുള്ള ഡ്രൈവറും വാഹനം അനുവദിക്കപ്പെട്ട ഉദ്യോഗസ്ഥനും തുല്യ ഉത്തരവാദികളായിരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…