Saturday, May 4, 2024
spot_img

വിവിധ ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ജൂലൈ 15 ന് ഡിജിപിയുടെ അദാലത്ത്

എം.എസ്.പി, ആര്‍.ആര്‍.ആര്‍.എഫ്, ഐ.ആര്‍.ബി, എസ്.ഐ.എസ്.എഫ്, വനിതാ പോലീസ് എന്നീ ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന ഓണ്‍ലൈന്‍ അദാലത്തിലേയ്ക്ക് ജൂണ്‍ 29 വരെ പരാതി നല്‍കാം. ജൂലൈ 15 നാണ് അദാലത്ത്.

പരാതികള്‍ [email protected] വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

Related Articles

Latest Articles