കോഴിക്കോട് : ബിജെപി പ്രവർത്തകനെ (BJP Worker Murder) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിഎഫ്ഐ പ്രവർത്തകൻ അൻസാർ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശിയാണ് ഇയാൾ. ബിജെപി പ്രവർത്തകൻ ഷാജിയെയൊണ് അൻസാറിന്റെ നേതൃത്വത്തിലുള്ള 2019 ൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ചേവായൂർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന സംഘത്തിലെ പ്രധാനി കൂടിയാണ് അറസ്റ്റിലായ അൻസാർ.
രാത്രി ഷാജിയുടെ ഓട്ടോയിൽ യാത്രക്കാരെന്ന വ്യാജേന കയറിയ സംഘം വിജനമായ പ്രദേശത്തുവെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഷാജിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്‌ക്ക് ശേഷമാണ് ഷാജി ആരോഗ്യസ്ഥിതി വീണ്ടെടുത്തത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾക്കായി ഊർജ്ജിത അന്വേഷണമാണ് പോലീസ് നടത്തിയിരുന്നത്. സംഭവത്തിൽ കഴിഞ്ഞ വർഷം രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

