Kerala

പോപ്പുലർ ഫ്രണ്ട് അംഗസംഖ്യ വർധിപ്പിക്കുന്നതിനായി ചെയ്യുന്നത് മനുഷ്യക്കടത്തും വ്യാജ ആധാർ കാർഡും; മതതീവ്രവാദ സംഘടനയുടെ രാജ്യവിരുദ്ധ നീക്കങ്ങളുടെ വിവരങ്ങൾ പുറത്ത്

ദില്ലി: മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് അംഗ സംഖ്യ വർദ്ധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ഞെട്ടിക്കുന്നത്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്ന ബംഗ്ലാദേശ് പൗരന്മാർക്കും റോഹിങ്ക്യകൾക്കും വ്യാജ ആധാർകാർഡുകൾ നിർമ്മിക്കാൻ പോപ്പുലർ ഫ്രണ്ട് സഹായങ്ങൾ നൽകുന്നു. ഇതിലൂടെ അവരെ തങ്ങളുടെ കൂടെ കൂട്ടി പ്രവർത്തിപ്പിക്കുകയാണ് മതതീവ്രവാദ സംഘടനയുടെ രീതിയെന്നാണ് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

അനധികൃത കുടിയേറ്റക്കാരെ വ്യാജ രേഖകൾ നൽകി കർണാടക,മഹാരാഷ്‌ട്ര, എന്നീ സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു. പിന്നീട് അവരെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ജോലി ചെയ്യിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

മനുഷ്യക്കടത്തിലൂടെ എത്തിക്കുന്ന ആളുകളെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. സംഘടനയിലേക്ക് ആളുകളെ കൂട്ടുന്നതിനായി പല സ്ഥലങ്ങളിൽ കുടുംബം സൃഷ്ടിക്കുകയും ചെയ്യുന്നത്, മതതീവ്രവാദ സംഘടന സ്വീകരിച്ച് വരുന്ന വഴിയാണ്.

2018 മുതൽ ഇന്ത്യ- നേപ്പാൾ അതിർത്തികളിൽ 694 മദ്രസകളും പള്ളികളും നിർമ്മിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി . ഈ നിർമ്മാണങ്ങൾക്ക് ഏകദേശം 500 കോടി രൂപയോളം ചിലവ് വരും. ഖത്തർ, തുർക്കി, തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നാണ് ഇതിന് വേണ്ട ഫണ്ടുകൾ എത്തിയതെന്ന് സംശയിക്കുന്നു. അതിർത്തികളോട് ചേർന്ന് സംശയാസ്പദമായ രീതിയിലുള്ള കോളനികളുടെ നിർമ്മാണവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

12 mins ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

23 mins ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

1 hour ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

1 hour ago