അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ച 25 ഒടിടി പ്ലാറ്റ് ഫോമുകളും വൈബ്സൈറ്റുകള്‍ക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഉല്ലു,ആൾട്ട് ബാലാജി, ബിഗ് ഷോട്ട്സ് ആപ്പ്, ദേശിഫ്ലിക്സ്, ബൂമെക്സ്, നവരസ ലൈറ്റ്, ഗുലാബ് ആപ്പ് തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട പ്രധാന ഒ ടി ടി പ്ലാറ്റ് ഫോമുകളെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം ഈ പ്ലാറ്റ്‌ഫോമുകളിൽ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. . കുടുംബ ബന്ധങ്ങൾ, മറ്റ് സെൻസിറ്റീവ് സന്ദർഭങ്ങൾ എന്നിവയിൽ നഗ്നതയും ലൈംഗിക ഉള്ളടക്കവും അനുചിതമായി ചിത്രീകരിച്ചതും നിരോധനത്തിന് കാരണമായി.
ഈ വർഷം ഏപ്രിലിൽ, ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഹർജിയിൽ കേന്ദ്ര സർക്കാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഉല്ലു, ആൾട്ട്, എക്സ് (മുൻ ട്വിറ്റർ), ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് അധികൃതർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.

