India

അശ്ലീല ഉള്ളടക്കം! 25 ഒടിടി പ്ലാറ്റ് ഫോമുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ച 25 ഒടിടി പ്ലാറ്റ് ഫോമുകളും വൈബ്സൈറ്റുകള്‍ക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഉല്ലു,ആൾട്ട് ബാലാജി, ബിഗ് ഷോട്ട്സ് ആപ്പ്, ദേശിഫ്ലിക്സ്, ബൂമെക്സ്, നവരസ ലൈറ്റ്, ഗുലാബ് ആപ്പ് തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട പ്രധാന ഒ ടി ടി പ്ലാറ്റ് ഫോമുകളെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം ഈ പ്ലാറ്റ്‌ഫോമുകളിൽ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. . കുടുംബ ബന്ധങ്ങൾ, മറ്റ് സെൻസിറ്റീവ് സന്ദർഭങ്ങൾ എന്നിവയിൽ നഗ്നതയും ലൈംഗിക ഉള്ളടക്കവും അനുചിതമായി ചിത്രീകരിച്ചതും നിരോധനത്തിന് കാരണമായി.

ഈ വർഷം ഏപ്രിലിൽ, ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഹർജിയിൽ കേന്ദ്ര സർക്കാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഉല്ലു, ആൾട്ട്, എക്സ് (മുൻ ട്വിറ്റർ), ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് അധികൃതർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

10 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

10 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

12 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

13 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

15 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

15 hours ago