മിർ യാർ ബലൂച്, എസ് ജയശങ്കർ
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ യാർ ബലൂച്. പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൈനിക സഖ്യം ശക്തമാകുന്ന പശ്ചാത്തലത്തിൽ, ബലൂചിസ്ഥാനിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ ബലികഴിച്ചുകൊണ്ട് ചൈന തങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച തുറന്ന കത്തിലാണ് ഈ നിർണ്ണായക വിവരങ്ങളുള്ളത്. ദശാബ്ദങ്ങളായി പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾ നേരിടുന്ന ബലൂചിസ്ഥാൻ 2025 മേയ് മാസത്തിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായി 2026 ജനുവരി ആദ്യവാരത്തിൽ ‘ബലൂചിസ്ഥാൻ ആഗോള നയതന്ത്ര വാരം’ സംഘടിപ്പിക്കുമെന്നും ഇതിലൂടെ ലോകരാഷ്ട്രങ്ങളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഭാരതവുമായുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധങ്ങളെ കത്തിൽ മിർ യാർ ബലൂച് അനുസ്മരിച്ചു. ഹിംഗ്ലാജ് മാതാ ക്ഷേത്രം പോലുള്ള പുണ്യസ്ഥലങ്ങൾ ഇരു ജനതകളും തമ്മിലുള്ള ആത്മീയ ബന്ധത്തിന്റെ അടയാളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2025-ൽ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സർക്കാരിൻ്റെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തിൽ ഇന്ത്യ നടത്തുന്ന നീക്കങ്ങൾ മേഖലയിലെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ആറ് കോടി ബലൂച് ജനതയുടെ പുതുവത്സരാശംസകൾ ഭാരതത്തിന് നേരുന്നുവെന്നും അദ്ദേഹം കുറിച്ചു. പാകിസ്ഥാൻ്റെ എഴുപത്തിയൊമ്പത് വർഷത്തെ ക്രൂരമായ അധിനിവേശത്തിൽ നിന്നും മോചനം നേടാൻ ഭാരതത്തിന്റെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.
ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) പദ്ധതി അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ബലൂചിസ്ഥാൻ്റെ പ്രതിരോധ സേനയെ ശക്തിപ്പെടുത്തിയില്ലെങ്കിൽ ചൈനീസ് സൈന്യം ഈ പ്രദേശം കൈക്കലാക്കുമെന്നാണ് മിർ ബലൂചിൻ്റെ പ്രധാന ആശങ്ക. ബലൂച് ജനതയുടെ അനുമതിയില്ലാതെ ചൈനീസ് സൈനികർ അവിടെ പ്രവേശിക്കുന്നത് ഭാരതത്തിൻ്റെയും ബലൂചിസ്താൻ്റെയും ഭാവിക്ക് വലിയ ഭീഷണിയാകും. പ്രാദേശിക സുരക്ഷയും സമാധാനവും നിലനിർത്താൻ ബലൂച് പ്രതിരോധ സേനയെ ലോകരാഷ്ട്രങ്ങൾ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയും പാകിസ്ഥാനും തങ്ങളുടെ സൈനിക വിന്യാസത്തെ നിഷേധിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തെ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…