വയനാടുണ്ടായ ദുരന്തത്തിൽ കേരളം ഇപ്പോഴും പകച്ചു നിൽക്കുകയാണ്. ദുരന്തബാധിതരുടെ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധിപേർ സംഭാവന ചെയ്തിരുന്നു. എന്നാൽ ഇതിനിടയിൽ ബിഗ് ബോസ് താരം അഖിൽ മരാർ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനെ വളച്ചൊടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് അഖിൽ മരാർ പറഞ്ഞതായി ചില സഖാക്കൾ ചിത്രീകരിച്ചിരുന്നു. കൂടാതെ കാര്യമറിയാതെ അഖിൽ മാരാരിനെ വിമർശിച്ചു കൊണ്ട് എഴുത്തുകാരൻ എൻ എസ് മാധവനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഇതിന് തക്ക മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഖിൽ മാരാർ.
ഞാൻ പറഞ്ഞത് എന്താണെന്ന് പോലും നോക്കാതെ കമ്മി ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന ട്രോൾ പോസ്റ്റുകൾ കണ്ട് തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്ന എൻ എസ് മാധവൻ സാറിനോട് സഹതാപം മാത്രമെന്നാണ് അഖിൽ മാരാർ പറയുന്നത്. വീട് വെച്ച് കൊടുക്കുന്നത് മറ്റുള്ളവരുടെ കൈയിൽ നിന്ന് പണം പിരിച്ചിട്ടാണെന്ന് എവിടെ എങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ ശിഷ്ടകാലം കഴുത ആയി ജീവിക്കാൻ തയാറാണെന്നും അഖിൽ മാരാർ പറയുന്നു. കൂടാതെ എൻ എസ് മാധവൻ സാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്ര കൊടുത്തു എന്ന് ചോദിച്ചു കൊണ്ടാണ് അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
പഠിപ്പും വിവരവും അറിവും ഉള്ള ബുദ്ധി ജീവി കമ്മിയുടെ അവസ്ഥ ഇതാണെങ്കിൽ അന്തം കമ്മികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഞാൻ പറഞ്ഞത് എന്താണെന്ന് പോലും നോക്കാതെ കമ്മി ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന ട്രോൾ പോസ്റ്റുകൾ കണ്ട് തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്ന NS മാധവൻ സാറിനോട് സഹതാപം മാത്രം. മാധവൻ സാറിനോടും അന്തം കമ്മികളോടും എനിക്ക് പറയാൻ ഉള്ളത് ഞാൻ വീട് വെച്ച് കൊടുക്കുന്നത് മറ്റുള്ളവരുടെ കൈയിൽ നിന്ന് പണം പിരിച്ചിട്ടാണ് എന്ന് എവിടെ എങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ ശിഷ്ടകാലം കഴുത ആയി ജീവിക്കാൻ ഞാൻ തയ്യാറാണ്. മനസിലായില്ലേ നിങ്ങളുടെ കൂടെ കൂടിയേക്കാം.
NB :DYFI 25 വീട് വെച്ച് കൊടുക്കുന്നുണ്ട് മാധവൻ സാറേ. നാട്ടുകാരുടെ കൈയിൽ നിന്ന് പിരിച്ചിട്ടാണ്. എന്തോ അവർക്കും എന്നെ പോലെ മുഖ്യമന്ത്രിയിൽ വിശ്വാസമില്ല. പിന്നെ നാട്ടുകാരുടെ മുന്നിൽ ബക്കറ്റ് എടുത്തു ഇറങ്ങി പിരിച്ചു പുട്ടടിച്ച പാർട്ടിയുടെ ഒരടിമ ആയ മാധവൻ സാറിനു ഒരുവൻ തന്റെ അധ്വാനത്തിൽ നിന്ന് പണം സ്വമേധയാ നൽകുന്നത് ഉൾകൊള്ളാൻ പോലും കഴിയുന്നില്ല. എന്തെന്നാൽ ദാനം കൊടുത്തല്ല ഇവർക്ക് ശീലം മറിച്ചു പിടിച്ചു പറിയാണ്. അതിരിക്കട്ടെ മാധവൻ സാർ മുഖ്യമന്ത്രിയുടെ ആശ്വാസ നിധിയിലേക്ക് എന്ത് കൊടുത്തു ? അത് കൂടി ഒന്ന് പറയണ്ടേ.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…