Kerala

നവകേരള സദസിനെതിരെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ! ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കുമളി: നവകേരള സദസിനെതിരെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസെെനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ശുപാർശ പരിഗണിച്ച് പെരിയാർ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോ​ഗ് സുഭാഷ് റാവുവാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പ്രവൃത്തി ഗുരുതരമായ അച്ചടക്കരാഹിത്യമായും, സർവ്വീസ് ചട്ടങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി 1930 ലെ കേരളാ സിവിൽ സർവ്വീസ് പെരുമാറ്റചട്ടം അനുസരിച്ചാണ് നടപടി

ഫേസ്ബുക്കിലും വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടെ വാട്സാപ്പ് ​ഗ്രൂപ്പിലും നവകേരള സദസിനെതിരേയും പുതുതായി നിയമിതനായ മന്ത്രിക്കെതിരേയും പരോക്ഷമായി വിമർശനം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സക്കീർ ഹുസെെൻ പങ്കുവച്ചിരുന്നു. ഇത് ജനമധ്യത്തിൽ ശ്രദ്ധിക്കപ്പെട്ടതയോടെയാണ് നടപടി എന്നാണ് വിവരം.

Anandhu Ajitha

Recent Posts

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…

21 mins ago

മേം ഹും മോദി കാ പരിവാർ !!

കോൺഗ്രസ് വാരിച്ചൊരിഞ്ഞ മുസ്ലിം സ്നേഹം അങ്ങ് ഏറ്റില്ല മക്കളെ... മോദിക്ക് പിന്തുണ അറിയിക്കുന്നത് ആരാണെന്ന് കണ്ടോ ?

26 mins ago

തീഹാർ ജയിൽ തകർക്കും ! സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ജയിലിന് നേരെയും ബോംബ് ഭീഷണി

ദില്ലി : സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ദില്ലിയിൽ വീണ്ടും സ്ഫോടന ഭീഷണി. തിഹാർ ജയിൽ തകർക്കുമെന്നാണ് പുതിയ ഭീഷണി സന്ദേശമെത്തിയത്.…

50 mins ago

കെജ്‌രിവാളിന്റെ പിഎ മോശമായി പെരുമാറി! സ്വാതിയുടെ ആരോപണം, ശരിവെച്ച്‌ എ.എ.പി

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…

1 hour ago

നരേന്ദ്രമോദിക്കൊപ്പം വീണ്ടും പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി; വാരാണസിയിൽ പത്രികനൽകാൻ മോദിക്കൊപ്പം എത്തിയ ജ്യോതിഷ പണ്ഡിതൻ ആര് ? മോദിയെ നാമനിർദ്ദേശം ചെയ്തവർ ആരൊക്കെ ?

വാരാണസി: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പത്രികയെ പിന്തുണച്ച നാല് പേരിൽ കാശിയിലെ മഹാ ജ്യോതിഷി പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി…

2 hours ago

ബാലാ സാഹിബ് രൂപീകരിച്ച പാർട്ടി തന്നെയാണോ ഇത് ?

ഇൻഡി മുന്നണിയുടെ പരസ്യമായ പാകിസ്ഥാൻ പ്രേമം കണ്ടോ ? വീഡിയോ വൈറൽ !

2 hours ago