ഉദ്ധവ് താക്കറെ
ശിവസേനയിലെ ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുള്ള അയോഗ്യതാക്കേസിൽ ഏക്നാഥ് ഷിൻഡെയ്ക്ക് അനുകൂലമായി നിയമസഭാ സ്പീക്കറുടെ വിധി. ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേനയെന്നും അദ്ദേഹമാണ് പാർട്ടി നേതാവെന്നും സ്പീക്കർ രാഹുൽ നർവേക്കർ വ്യക്തമാക്കി.ഷിൻഡെ അടക്കം ആദ്യഘട്ടത്തിൽ കൂറുമാറിയ 16 വിമതരെ അയോഗ്യരാക്കണമെന്ന താക്കറെയുടെ ആവശ്യവും തള്ളി. 2022 ജൂണിൽ ഷിൻഡെ നടത്തിയ വിമതനീക്കമാണു ശിവസേനയുടെ പിളർപ്പിനും കോൺഗ്രസും എൻസിപിയും കൂടി ഉൾപ്പെട്ട മഹാ വികാസ് അഘാഡി സർക്കാരിന്റെ പതനത്തിലേക്കും വഴി വച്ചത്
ശിവസേന പ്രമുഖൻ എന്ന നിലയിൽ താക്കറെയുടെ താൽപര്യങ്ങളാണ് പാർട്ടിയുടെ താൽപര്യമെന്ന താക്കറെ വിഭാഗത്തിന്റെ അവകാശവാദം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ. ദേശീയ എക്സിക്യുട്ടീവാണ് പരമോന്നത സമിതിയെന്നാണ് ശിവസേനയുടെ ഭരണഘടനയിൽ പറയുന്നതെന്നും ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെയ്‌ക്കൊപ്പമായതിനാൽ ഭൂരിപക്ഷ തീരുമാനം പാർട്ടിയുടെ തീരുമാനമായി കണക്കാക്കണമെന്നും ചൂണ്ടിക്കാട്ടി.
ഉദ്ധവ് പക്ഷം തങ്ങളുടെ വാദങ്ങൾക്ക് അടിസ്ഥാനമാക്കിയ 2018ലെ ശിവസേനാ ഭരണഘടന അംഗീകരിക്കാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു.
“തെരഞ്ഞെടുപ്പു കമ്മിഷനിലെ രേഖകളിൽ 1999ലെ ഭരണഘടനയാണുള്ളത്. അതനുസരിച്ച്, പാർട്ടിയിലെ പ്രതിസന്ധി ഉണ്ടാകുമ്പോൾ കൂട്ടായ തീരുമാനമാണ് എടുക്കേണ്ടത്. എന്നാൽ, 2022ൽ ശിവസേനയിലുണ്ടായ പ്രതിസന്ധി വേളയിൽ കൂട്ടായ തീരുമാനമല്ല ഉണ്ടായത്. ഉദ്ധവ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയായിരുന്നു. 1999ലെ ഭരണഘടനയ്ക്ക് വിരുദ്ധമാണിത്. അതിനാൽ ഷിൻഡെയെ നീക്കാൻ ഉദ്ധവിന് അധികാരമില്ല”- സ്പീക്കർ രാഹുൽ നർവേക്കർ പറഞ്ഞു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…