Friday, December 12, 2025

തുരുതുരാ കുത്തുകള്‍, ആഴത്തിലുള്ള വെട്ടുകള്‍ : ഐബി ഉദ്യോഗസ്ഥന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ടത് ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

അഴുക്കുചാലില്‍, കൊല്ലപ്പെട്ട നിലയില്‍ കണ്ടെടുത്ത അങ്കിത് ശര്‍മയുടെ ദേഹത്ത് നിരവധി മുറിവുകളാണ് ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തിയത്. ദേഹമാസകലം ഉള്ള മുറിവുകളും ചതവുകളും കൂടാതെ വളരെ മൂര്‍ച്ചയുള്ള വസ്തുക്കള്‍ കൊണ്ട് നെഞ്ചിലും വയറിലും തുരുതുരാ കുത്തേറ്റിട്ടുണ്ട്.

നാല് മുതല്‍ ആറു മണിക്കൂര്‍ വരെ തടങ്കലില്‍ വച്ച് ഒന്നിലധികം പേര്‍ ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയിട്ടുണ്ടെന്നും, ദേഹം മുഴുവനും ആഴത്തിലുള്ള വെട്ടുകളാണെന്നും ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കലാപബാധിത പ്രദേശമായ ചാന്ദ്ബാഗിലെ അഴുക്കുചാലില്‍ നിന്നാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ ശരീരം, ബുധനാഴ്ച ഉച്ചയോടെ കണ്ടെടുത്തത്.

Related Articles

Latest Articles