തിരുവനന്തപുരം : വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ കന്നി മാസത്തിലെ പൗർണ്ണമി ദിനമായ വരുന്ന ബുധനാഴ്ച (18.9.2024) നട തുറക്കും.രാവിലെ നാലര മണി മുതൽ രാത്രി 10 മണി വരെ ഭക്തർക്ക് ദർശനം നടത്താവുന്നതാണ്.
ഉച്ചക്ക് 12 മുതൽ 1.30 വരെ വെള്ളായണി ശ്രീ ശങ്കര ഭജനസംഘം അവതരിപ്പിക്കുന്ന ഭജൻസ്.1.30 മുതൽ 3.30 വരെ പേട്ട റയിൻബോ കലാവേദിയുടെ ഭക്തിഗാനമേള.6 മുതൽ 6. 30 വരെ ധനുവച്ചപുരം അവന്തിക എം.എ.നായരുടെ ഭരതനാട്യം.6.45 മുതൽ 8 വരെ നാട്യദർപ്പണം സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിന്റെ നൃത്തനൃത്യങ്ങൾ എന്നിവയും ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.
ശനീശ്വര ഭഗവാനുള്ള ശനിദോഷ നിവാരണ പൂജകളും നാളെ നടത്താവുന്നതാണ്. രാത്രി 10 മണിക്ക് വലിയ ഗുരുസിയോടെ നട അടക്കും.നവരാത്രിയുടെ ഭാഗമായി ഒക്ടോബർ പത്താം തീയതി നടത്തുന്ന സമൂഹ സൗന്ദര്യലഹരി പാരായണത്തിന് വ്യക്തികളായും സംഘടനകളായുമുള്ളവരുടേയും പതിനാലാം തീയതി നടക്കുന്ന കാവടിയിൽ പങ്കെടുക്കുന്നവരുടേയും വിദ്യാരംഭത്തിനുള്ളവരുടേയും പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്

