പ്രതീകാത്മക ചിത്രം
ദില്ലി :കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിനുള്ളിൽ അരങ്ങേറുന്നത് അങ്ങേയറ്റം നാണംകെട്ട അധികാര വടംവലിയെന്ന് വിലയിരുത്തൽ . ജനവിധി മാനിക്കുന്നതിന് പകരം സ്വന്തം ഗ്രൂപ്പ് നേതാക്കളെ ഭരണത്തലപ്പത്തെത്തിക്കാൻ അണികൾ തെരുവിൽ ശക്തിപ്രകടനം നടത്തുന്നതിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തെത്തി. ആർക്ക് വേണ്ടിയാണോ ഇത്തരത്തിൽ പ്രകടനങ്ങൾ നടക്കുന്നത്, അത് അതത് നേതാക്കളുടെ അയോഗ്യതയായി കണക്കാക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയത നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട കെപിസിസി നേതൃത്വത്തിനെതിരെ രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചു.
സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് അണികൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. എങ്കിലും കെ.സി. വേണുഗോപാൽ പക്ഷം ഇപ്പോഴും വലിയ ആത്മവിശ്വാസത്തിലാണ്. ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം തങ്ങൾക്ക് അനുകൂലമായിരിക്കുമെന്നും വേണുഗോപാൽ അല്ലാതെ മറ്റൊരു പേര് ഉയർന്നുവരില്ലെന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു.
അതേസമയം, ചർച്ചകൾ നീണ്ടുപോകുന്നത് തങ്ങൾക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് വി.ഡി. സതീശൻ പക്ഷം. എംഎൽഎമാരുടെ എണ്ണത്തേക്കാൾ ഉപരിയായി പ്രവർത്തന മികവും പാർട്ടിയിലെ സ്വീകാര്യതയും മാനദണ്ഡമാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. ഇവരെക്കൂടാതെ രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും പ്രതീക്ഷ കൈവിടാതെ രംഗത്തുണ്ട്. എന്നാൽ ഗ്രൂപ്പ് തിരിഞ്ഞുള്ള പരസ്യപ്പോരും ഫ്ലെക്സ് യുദ്ധങ്ങളും നേതാക്കളുടെ സാധ്യതകളെ ഇല്ലാതാക്കുമെന്ന് ഭയന്ന് ഗ്രൂപ്പ് മാനേജർമാർ ഇപ്പോൾ അണികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതിന് പകരം അധികാരത്തിന് വേണ്ടിയുള്ള ഈ തെരുവുയുദ്ധം കോൺഗ്രസിന്റെ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നുവെന്ന വിമർശനം ഇതിനോടകം ശക്തമായിക്കഴിഞ്ഞു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…