ന്യൂഡല്‍ഹി : പ്രമുഖകര്‍ക്കെതിരെ രാജ്യദ്യോഹത്തിന് കേസെടുത്ത നടപടിയില്‍ കേന്ദ്രസര്‍ക്കാറിന് പങ്കില്ലെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഒരു കേസും എടുത്തിട്ടില്ല. കോടതിയാണ് ഇതില്‍ നടപടി എടുത്തത്. ഒരു വ്യക്തിയാണ് പരാതിയുമായി കോടതിയെ സമീപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.കോടതി സ്വതന്ത്രമായി കൈകൊണ്ട നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രചാരണം നടത്തുന്നത് തീർത്തും രാഷ്ട്രീയ ലാഭം ലക്ഷ്യം വെക്കുന്നവർ ആണെന്നും മന്ത്രി പറഞ്ഞു
അഭിഭാഷകനായ സുധീർ ഓഝയുടെ ഹർജിയിൽ മുസാഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരി ഓഗസ്റ്റ് 20-നു പുറപ്പെടുവിച്ച ഉത്തരവുപ്രകാരമാണ് പ്രധാനമന്ത്രിക്ക് അസഹിഷ്ണുത വാദം ഉയർത്തി കത്തയച്ച പ്രമുഖ വ്യക്തികൾക്കെതിരെ സദർ പോലീസ് കേസെടുത്തത്.അടൂർ ഗോപാലകൃഷ്ണനെക്കൂടാതെ ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സംവിധായകരായ ശ്യാം ബെനഗൽ, മണിരത്നം, അനുരാഗ് കശ്യപ്, അപർണാ സെൻ നടിമാരായ രേവതി, കൊങ്കണ സെൻ ശർമ, കനി കുസൃതി തുടങ്ങിയവരും കത്തിലൊപ്പിട്ടവരിലുണ്ട്
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…