karan-johar-to-remake-malayalam-film-hridayam-in-hindi-telugu-tamil
ജനുവരി 21നാണ് ഹൃദയം കേരളത്തിലെ തിയറ്ററുകളിൽ എത്തിയത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മികച്ച വിജയമാണ് നേടിയത്. ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഹൃദയം എത്തുന്നത്. ഫെബ്രുവരി 18ന് പ്രദർശനം ആരംഭിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം ട്വിറ്ററിലൂടെയാണ് വിവരം പങ്കുവച്ചത്.
അതേസമയം കൊവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ, റിലീസ് സംബന്ധിച്ച് പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നിട്ടും ചിത്രവുമായി മുന്നോട്ട് പോകാൻ അണിയറപ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു.
മലയാളതിന് പുറമെ ചെന്നൈയിലും ചിത്രം ഹിറ്റാണ്. പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ വലിയ വിജയമായി മാറിയിരുന്നു. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോൾ ഇരുകൈകൾ നീട്ടിയാണ് ഏവരും സ്വീകരിച്ചത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ഹൃദയം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. പല തീയറ്ററുകളിലും കൂടുതല്‍ ഷോകള്‍ കളിക്കുകയും ഏറെ വൈകിയും ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ചിത്രത്തെ വിലയിരുത്തിയത്. പ്രണവ് അവതരിപ്പിച്ച അരുൺ എന്ന യുവാവിന്റെ കോളജ് കാലഘട്ടം മുതലുള്ള ജീവിതമാണ് ചിത്രത്തിലുള്ളത്. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയ താരങ്ങളും സിനിമയിൽ നായികമാരായി എത്തിയിരുന്നു.
ചിത്രത്തിൽ വിശ്വജിത്ത് ആണ് ക്യാമറ. ഹിഷാം അബ്ദുൽ വഹാബ് പാട്ടുകളൊരുക്കിയത്. ഹിഷാമിൻ്റെ പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ ആദ്യകാല സ്റ്റുഡിയോകളിലൊന്നായ മെറിലാന്‍ഡ് സ്റ്റുഡിയോ ചലച്ചിത്ര നിര്‍മ്മാണത്തിലേക്കുള്ള തിരിച്ചുവരവാണ് ഹൃദയം അടയാളപ്പെടുത്തുന്നത്.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…