pranav-mohanlal-shared-himalayan-photos
മലയാള സിനിമയുടെ നടന വിസ്‌മയം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ കുറിച്ച് പൊതുവെ വലിയ അഭിപ്രായങ്ങളാണ് സിനിമ ലോകത്ത് നിന്നും വരാറുള്ളത്. മലയാള സിനിമയുടെ സൂപ്പർ സ്റ്റാറിന്റെ മകനായിരുന്നിട്ട് പോലും നടന്റെ പെരുമാറ്റമാണ് എല്ലാവരെയും സ്വാധീനിക്കുന്നത്. പ്രണവിന്റെ യാത്രയോടുള്ള പ്രണയവും ഏറെ പ്രസിദ്ധമാണ്. ഇപ്പോഴിതാ പ്രണവിന്റെ ഹിമാചലിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.
ഹിമാലയമാണ് താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ. ഇത്തവണ തന്റെ ഇൻസ്റ്റഗ്രാമിലൂടെ യാത്ര ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ബാക്ക് പാക്കുമിട്ടു നിൽക്കുന്ന പ്രണവിനെയാണ് ചിത്രത്തിൽ കാണുന്നത്. പശ്ചാത്തലത്തിൽ മഞ്ഞു മൂടിയ മലനിരകളും കാണാം.
നടൻ പോകുന്ന ഇടങ്ങളും അവിടത്തെ പേരും ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. സ്പിടിയിലെ ധൻകർ ഗോമ്പയിൽ നിന്നുള്ളതാണ് ചിത്രം. കുൻസും ലാ- ചന്ദ്ര താൽ, ചാച്ചാച ചാച്ചി ധാബ, മുധ് വില്ലേജ് തുടങ്ങിയ സ്ഥലങ്ങളുടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. എന്തായാലും പ്രണവിന്റെ യാത്ര ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്.
ആരാധകർ ഇപ്പോഴും ആസ്വദിച്ച് കാണുന്ന ഹൃദയമാണ് പ്രണവിന്റെ പുതിയ ചിത്രം. പ്രിയ സംവിധായകൻ വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. അതിനു പിന്നാലെ ഒടിടിയിലും ചിത്രം റിലീസ് ചെയ്തു. മാത്രമല്ല ചിത്രത്തിന്റെ വിജയത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ് പ്രണവ് മോഹൻലാല്‍ തന്നെ രംഗത്ത് എത്തിയിരുന്നു. ‘ഹൃദയം’ ഇന്ത്യയിലെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. നിങ്ങളുടെ അളവറ്റ സ്‍നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും എന്നാണ് പ്രണവ് കുറിച്ചത്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…