Saturday, May 25, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെത്തും; വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കർണാടകയിൽ എത്തും. ഇന്ന് ഉച്ചയോടെ കർണാടകയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. കർണ്ണാടകയിലെത്തുന്ന മോദി വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ പൂർണമായി ശീതീകരിച്ച റെയിൽവേ സ്റ്റേഷനായ ബായിപ്പനഹള്ളി സ്റ്റേഷന്റെ ഉദ്ഘാടനം മോദി നിർവ്വഹിക്കും. കൂടാതെ കൊങ്കൺ റെയിൽവേയുടെ വൈദ്യുതിവത്കരണം നൂറ് ശതമാനം പൂർത്തിയാകുന്നതോട് അനുബന്ധിച്ചുള്ള ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. അന്താരാഷ്‌ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് നാളെ മൈസൂർ കൊട്ടാരത്തിൽ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

ബെംഗ്ലൂരുവിലെ പുതിയ ടെക്നോളജി ഹബ്ബുകൾക്ക് തുടക്കം കുറിക്കും. ബെംഗ്ലൂരു സബർബൻ റെയിൽ പദ്ധതിക്കും തറക്കലിടും. അംബേദ്കർ യൂണിവേഴ്സിറ്റിയുടെ പുതിയ കോളേജും മോദി ഉദ്ഘാടനം ചെയ്യും. അഗ്നിപഥ് പ്രതിഷേധ പ്രഹസനങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പരിപാടികൾക്ക് എർപ്പെടുത്തിയിരിക്കുന്നത്.

അതിനുശേഷം മൂന്ന് മണിയോടെ പ്രധാനമന്ത്രി ബെംഗളൂരുവിലെ കൊമ്മഘട്ടയില്‍ എത്തിച്ചേരും. ഇവിടെ 27000 കോടി രൂപ ചെലവു വരുന്ന വിവിധ റെയില്‍, റോഡ് പശ്ചാത്തലസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. 15,700 കോടി രൂപ ചെലവിൽ നിർമിക്കുന്ന പദ്ധതിയാണ് സബർബൻ റെയിൽ പദ്ധതി. ഇതിൽ 148 കിലോമീറ്ററിലധികം ദൈർഘ്യമുള്ള നാല് ഇടനാഴികൾ ഉണ്ട്. ബംഗളൂരു കാന്റിന്റെയും യശ്വന്ത്പൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെയും പുനർവികസനത്തിനായി ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. 500 കോടി രൂപയും 375 കോടി രൂപയുമാണ് ഇതിന്റെ ചെലവ് കണക്കാക്കിയിരിക്കുന്നത്.

Related Articles

Latest Articles