ലക്നൗ: കോവിഡ് മഹാമാരിക്കിടയിലും പ്രയാഗ്‌രാജിലെ മാഘ്മേളയ്‌ക്ക് പങ്കെടുത്തത് ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍. മാഘ്മേള നടക്കുന്ന മകരസംക്രാന്തി ദിനത്തില്‍ ഗംഗയില്‍ മുങ്ങിക്കുളിക്കുന്നത് സകലപാപങ്ങളും കഴുകിക്കളയുമെന്നാണ് തീര്‍ത്ഥാടകരുടെ വിശ്വാസം.
മാഘ്മേളയ്‌ക്ക് വരുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമെ ചടങ്ങില്‍ പങ്കെടുക്കാവൂ എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എന്നാൽ പ്രയാഗ്‌രാജ് നില്‍ക്കുന്ന പ്രദേശത്ത് യുപി സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
കൂടാതെ മാഘ്മേളയ്ക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഗംഗാതീരത്ത് വലിയ ടെന്റ് നിര്‍മിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി അയ്യായിരത്തോളം പോലീസുകാരെയാണ് സ്ഥലത്ത് സർക്കാർ വിന്യസിച്ചിട്ടുള്ളത്.
അതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന 38 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സീനിയര്‍ പോലീസ് ഓഫീസര്‍ രാജീവ് നാരായണന്‍ മിശ്ര പറഞ്ഞു. മാഘ്മേളയെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ പ്രദേശം രോഗവ്യാപനകേന്ദ്രമാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ മാഘ്മേള കോവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന ആരോപണം ഉയർന്നിരുന്നു.
തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ | LIVE | Day 3
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…