Friday, May 3, 2024
spot_img

പ്രയാഗ്‌രാജ് മാഘ്മേള; ചടങ്ങിനെത്തിയത് ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍;കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമെ പങ്കെടുക്കാവൂ എന്നഭ്യർത്ഥിച്ച് യോഗി

ലക്നൗ: കോവിഡ് മഹാമാരിക്കിടയിലും പ്രയാഗ്‌രാജിലെ മാഘ്മേളയ്‌ക്ക് പങ്കെടുത്തത് ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍. മാഘ്മേള നടക്കുന്ന മകരസംക്രാന്തി ദിനത്തില്‍ ഗംഗയില്‍ മുങ്ങിക്കുളിക്കുന്നത് സകലപാപങ്ങളും കഴുകിക്കളയുമെന്നാണ് തീര്‍ത്ഥാടകരുടെ വിശ്വാസം.

മാഘ്മേളയ്‌ക്ക് വരുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമെ ചടങ്ങില്‍ പങ്കെടുക്കാവൂ എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എന്നാൽ പ്രയാഗ്‌രാജ് നില്‍ക്കുന്ന പ്രദേശത്ത് യുപി സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

കൂടാതെ മാഘ്മേളയ്ക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഗംഗാതീരത്ത് വലിയ ടെന്റ് നിര്‍മിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി അയ്യായിരത്തോളം പോലീസുകാരെയാണ് സ്ഥലത്ത് സർക്കാർ വിന്യസിച്ചിട്ടുള്ളത്.

അതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന 38 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സീനിയര്‍ പോലീസ് ഓഫീസര്‍ രാജീവ് നാരായണന്‍ മിശ്ര പറഞ്ഞു. മാഘ്മേളയെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ പ്രദേശം രോഗവ്യാപനകേന്ദ്രമാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണ മാഘ്മേള കോവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന ആരോപണം ഉയർന്നിരുന്നു.

തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ | LIVE | Day 3

Related Articles

Latest Articles