Celebrity

മലയാളികളുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്‍റെ വീട് വില്‍പനയ്ക്ക്

ആറ്റിങ്ങല്‍: മലയാളികളുടെ നിത്യഹരിത നായകനും പത്മശ്രീ ജേതാവുമായ പ്രേംനസീറിന്റെ വീട് വില്‍പനയ്ക്ക്.പ്രേംനസീറിന്റെ വസതിയായ ‘ലൈലാ കോട്ടേജ്’ ആണ് വില്പനക്കുള്ളത്. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയുടെ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകം ആക്കിയില്ലെങ്കില്‍ അത് വിസ്മൃതിയിലാകും.

ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപമാണ് വീട്. വീടിന് 60 വര്‍ഷത്തോളം പഴക്കമുണ്ട്.എന്നാൽ കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടില്ല.പ്രേംനസീര്‍ വിടപറഞ്ഞ് 30 വര്‍ഷം കഴിഞ്ഞെങ്കിലും, വീട് കാണാന്‍ ഇന്നും നിരവധി പേരാണ് എത്തുന്നത്.

പ്രേംനസീര്‍ വിടപറഞ്ഞ് 30 വര്‍ഷം കഴിഞ്ഞെങ്കിലും ഈ വീട് മാത്രമാണ് ചിറയിന്‍കീഴിലെ അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപം. വീട് കാണാന്‍ ഇന്നും നിരവധി പേരാണ് എത്തുന്നത്. മഹാപ്രതിഭയുടെ സ്മാരകമായിരിക്കുമെന്ന പ്രതീക്ഷയിലെത്തുന്ന സിനിമ പ്രേമികള്‍ കാണുന്നത് വീട് കാട് പിടിച്ച്‌ നശിക്കുന്നതാണ്.

പ്രേംനസീറിന്റെ ഇളയ മകളായ റീത്തക്കാണ് വീട് ലഭിച്ചത്. റീത്ത തന്റെ മകള്‍ക്ക് നല്‍കി. റീത്തയുടെ മകള്‍ ഇപ്പോള്‍ അമേരിക്കയില്‍ കുടുംബസമേതം സ്ഥിര താമസമാണ്. എന്നാൽ വീട് നിലനിര്‍ത്താന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഇപ്പോൾ വില്‍പനക്ക് വെച്ചിരിക്കുകയാണ്. നാട്ടുകാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ആവശ്യം, വീട് സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി സ്മാരകം ആക്കണമെന്നാണ്.

B4 Admin

Share
Published by
B4 Admin

Recent Posts

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

5 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

5 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

6 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

6 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

6 hours ago