ദില്ലി :രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. മഹാരാഷ്ട്രക്കാരുടെ ആരാധനാപുരുഷനായ ഛത്രപതി ശിവാജിക്കെതിരെ സംസാരിച്ചതോടെ വിവാദത്തിലായ ഭഗത് സിങ് കോഷിയാരിയെ ഗവർണർ സ്ഥാനത്തു നിന്നുമാറി ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സിനെ നിയമിച്ചതാണു ഇതിൽ ശ്രദ്ധേയം. സ്ഥാനമൊഴിയാൻ ഭഗത് സിങ് കോഷിയാരി നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. സി.പി.രാധാകൃഷ്ണൻ പുതിയ ജാർഖണ്ഡ് ഗവർണറായി ചുമതലയേൽക്കും.
പുതിയ ഗവർണർമാരും ചുമതലയേൽക്കുന്ന സംസ്ഥാനങ്ങളും
രമേശ് ബയ്സ് =മഹാരാഷ്ട്ര
സി.പി.രാധാകൃഷ്ണൻ=ജാർഖണ്ഡ്
ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് =അരുണാചൽ പ്രദേശ്
ബ്രിഗേഡിയർ ബി.ഡി.മിശ്ര= ലഡാക്ക് ലഫ്. ഗവർണർ .
ലക്ഷ്മൺ പ്രസാദ് ആചാര്യ = സിക്കിം
ഗുലാം ചന്ദ് കഠാരിയ =അസാം
ശിവ പ്രതാവ് ശുക്ല =ഹിമാചൽ പ്രദേശ് .
ബിശ്വഭൂഷൺ ഹരിചന്ദ്രൻ = ഛത്തീസ്ഗഡ്
റിട്ട. ജസ്റ്റിസ് എസ്.അബ്ദുൽ നസീർ =ആന്ധ്ര പ്രദേശ് .
അനുസൂയ ഉയിക്യെ= മണിപ്പൂർ .
ലാ. ഗണേശൻ = നാഗാലാൻഡ് .
ഫാഗു ചൗഹാൻ = മേഘാലയ
രാജേന്ദ്ര വിശ്വനാഥ് അർലേക്കർ =ബിഹാർ

