India

ഭാരതീയരെല്ലാം തുല്യർ, എല്ലാവർക്കും ഒരേ അവകാശങ്ങൾ, രാജ്യത്തെ പെൺകുട്ടികൾ എല്ലാ പ്രതിസന്ധികളും മറികടക്കാന്‍ പ്രാപ്തരാകണം, സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു

ദില്ലി :ഭാരതീയരെല്ലാം തുല്യരാണെന്നും ഓരോരുത്തർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും കർത്തവ്യങ്ങളുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. 76 -ാമത് സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തെ പെൺകുട്ടികൾ എല്ലാ പ്രതിസന്ധികളും മറികടക്കാന്‍ പ്രാപ്തരാകണമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.
മതം. ജാതി, ഭാഷ എന്നിവയ്ക്കെല്ലാം അപ്പുറത്ത് എല്ലാവരേയും ഒന്നിപ്പിക്കുന്നത് ഇന്ത്യക്കാർ എന്ന സ്വത്വമാണ്. ഇന്ത്യയുടെ സ്വതന്ത്ര്യസമരത്തിൽ മഹാത്മ ഗാന്ധിക്കൊപ്പെം കസ്തൂർബാ ഗാന്ധിയും നടന്നു. ഇപ്പോൾ ഇന്ത്യയും വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകളും പങ്കാളികളാകുന്നു. വികസനം- സേവനം അടക്കം വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവനയുണ്ട്.

കുറച്ച് ദശകങ്ങൾക്കു മുന്‍പ് അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍കൂടി കഴിയില്ലായിരുന്നു. സ്വതന്ത്ര്യത്തിനു വേണ്ടി പോരാടിയ എല്ലാവരേയും ഓർക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരേയും ഓർക്കുന്നു. സത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരണമാണ് രാജ്യത്തിനു ആവശ്യം. ആഗോളത്തലത്തിൽ വിലക്കയറ്റം പേടിയുണ്ടാക്കുന്നു. എന്നാൽ ഇന്ത്യയിൽ, സർക്കാരും റിസർവ് ബാങ്കും അതു പിടിച്ചു നിർത്തി. ഉയർന്ന വിലക്കയറ്റത്തിൽ നിന്നും ജനങ്ങളെ സംരക്ഷിച്ചു നിർത്തി. പാവപ്പെട്ടവർക്ക് വിശാലമായ സുരക്ഷയും ഒരുക്കി. ആഗോള സാമ്പത്തിക വളർച്ച‍യുടെ കാര്യത്തിൽ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ് ലോകമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.

Anusha PV

Share
Published by
Anusha PV
Tags: india

Recent Posts

ആക്രികൊണ്ട് ആയിരംകോടിയുടെ നികുതി വെട്ടിപ്പ്! സംസ്ഥാനത്ത് നൂറ്റിയൊന്ന് കേന്ദ്രങ്ങളിൽ ജി എസ് ടി റെയ്‌ഡ്‌; മിന്നൽ റെയ്‌ഡിൽ തട്ടിപ്പുകാർ കസ്റ്റഡിയിലായതായും സൂചന

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക്…

22 mins ago

പ്രതിപക്ഷത്തിന്റെ എതിർപ്പ് വിലപ്പോയില്ല! ഐ ടി പാർക്കുകളിൽ മദ്യം ഒഴുക്കാനുറച്ച് സർക്കാർ; പബ്ബുകൾ ഈ വർഷം തന്നെ യാഥാർഥ്യമാകും

തിരുവനന്തപുരം: സർക്കാരിന്റെ കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്ന വിവാദ നിർദ്ദേശമായ ഐ ടി പാർക്കുകളിലെ മദ്യശാല ഈ വർഷം യാഥാർഥ്യമാകും. സർക്കാർ…

28 mins ago

അച്ഛനും മുത്തശ്ശിയും പ്രധാനമന്ത്രിയായിരുന്നപ്പോൾ നേരിട്ട് കണ്ടതാണ് !

ഇപ്പോഴെങ്കിലും രാഹുൽ സത്യം പറഞ്ഞല്ലോ ! പപ്പുമോനെ ട്രോളി മോദി ; വീഡിയോ കാണാം

40 mins ago

ചതിച്ച് ലാഭം കൊയ്യാനായി ചൈന നൽകിയത് സെെനിക പരിശീലനം വരെ !

ഹ-മാ-സി-ൻ്റെ കൂ-ട്ട-ക്കു-രു-തി-യ്ക്ക്- പിന്നിൽ കമ്യൂണിസ്റ്റ് ചെെനയുടെ കരങ്ങൾ ; പിന്നിലെ കാരണം ഇത്...ഞെട്ടിക്കുന്ന റിപ്പോർട്ട് പറയുന്നത് ഇങ്ങനെ !

2 hours ago

മഴക്കെടുതിയിൽ കേരളം! പ്രധാന നഗരങ്ങളിലെല്ലാം വെള്ളക്കെട്ട്; വിമാനങ്ങൾ വൈകുന്നു; മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തോരാതെ പെയ്യുന്ന മഴയിൽ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.…

2 hours ago

സ്ഥിരതയും കെട്ടുറപ്പുമുള്ള ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് ; വികസനം കണ്ടാണ് ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുക്കുന്നത് ; മൂന്നാം തവണയും ബിജെപി ഭരണതുടർച്ച നേടുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

ദില്ലി : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ…

2 hours ago