Kerala

മഴക്കെടുതിയിൽ കേരളം! പ്രധാന നഗരങ്ങളിലെല്ലാം വെള്ളക്കെട്ട്; വിമാനങ്ങൾ വൈകുന്നു; മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തോരാതെ പെയ്യുന്ന മഴയിൽ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ, കൊച്ചി നഗരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുകയാണ്. ഗതാഗതക്കുരുക്കും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. അതേസമയം മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. തൊടുപുഴ മൂവാറ്റുപുഴ ആറുകൾക്ക് സമീപം താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

വെള്ളക്കെട്ടുകാരണം വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ വൻ വീഴ്ച വരുത്തിയതായാണ് വിലയിരുത്തൽ. ആലപ്പുഴയിലും പന്തീരാങ്കാവിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം വിമാനങ്ങൾ വൈകുന്നു. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടത് ഷെഡ്യൂളുകളെ താറുമാറാക്കി. അബുദാബി മസ്‌ക്കറ്റ് വിമാനങ്ങൾ അനിശ്ചിതമായി വൈകുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ സർവ്വീസ് നടത്തി തുടങ്ങുമെന്ന് എയർലൈനുകൾ അറിയിച്ചിട്ടുണ്ട്.

വഴിതിരിച്ചു വിട്ട ദോഹ കരിപ്പൂർ വിമാനം മംഗലാപുരത്ത് ഇറക്കിയത് പ്രതിഷേധങ്ങൾക്ക് കാരണമായി.
മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം തുടരുകയാണ്. ജില്ലാ ഭരണകൂടങ്ങൾ അടിയന്തിര യോഗങ്ങൾ വിളിച്ചു ചേർത്തിട്ടുണ്ട്. മലങ്കര ഡാമിൽ ആകെ നാല് ഷട്ടറുകളാണ് തുറന്നത്. വർക്കല പാപനാശം കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു തകർന്നു. ആളപായമില്ല. കൊല്ലം കിഴക്കേകല്ലടയിൽ തെങ്ങുവീണ് വീട് തകർന്നിട്ടുണ്ട്. ചെറുകാവ് നെച്ചിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം രണ്ടു മണിക്കൂറോളം തടസപ്പെട്ടു.

Kumar Samyogee

Recent Posts

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് തിരിച്ചടി; യോഗിയുമായി അടച്ചിട്ട മുറിയിൽ മോഹൻ ഭാഗവതിന്റെ കൂടിക്കാഴ്ച

ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടു തവണയായി അടച്ചിട്ട…

40 mins ago

തീവ്രവാദി ആക്രമണങ്ങൾ ആവർത്തിച്ചതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ; അമർനാഥ് തീർത്ഥാടനം സുഗമമാക്കാൻ നടപടികൾ; പ്രധാനമന്ത്രിയും കശ്മീർ സന്ദർശിക്കാൻ സാധ്യത !

ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…

1 hour ago

പാകിസ്ഥാനിൽ 72കാരന് 12കാരിയെ വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമം; രക്ഷകരായി പോലീസ്, പിതാവിനെതിരെ കേസെടുത്തു

ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…

1 hour ago

പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം! പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…

2 hours ago

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

2 hours ago

അമേരിക്കയിൽ കുട്ടികളുടെ വാട്ടർപാർക്കിൽ വെടിവയ്പ്പ്; എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്‌പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…

3 hours ago