Friday, December 12, 2025

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം; ഒരുക്കങ്ങൾ ദ്രുതഗതിയിൽ

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സന്നിധാനത്തും അനുബന്ധ സ്ഥലങ്ങളിലും ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഒക്ടോബർ 22-നാണ് രാഷ്ട്രപതി ശബരിമലയിൽ എത്തുക.

രാഷ്ട്രപതിക്ക് സുഗമമായ ദർശനത്തിനും വിശ്രമത്തിനുമുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡ് ഒരുക്കുന്നുണ്ട്. ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് നേരിട്ട് സന്നിധാനത്ത് ക്യാമ്പ് ചെയ്താണ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

സന്നിധാനം, മരക്കൂട്ടം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളും മറ്റ് സൗകര്യമൊരുക്കലുകളും പുരോഗമിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനവും നടക്കുന്നുണ്ട്.

ഒക്ടോബർ 17-ന് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കും. അതിനുശേഷം, ഒക്ടോബർ 22-ന് രാഷ്ട്രപതിയുടെ സന്ദർശനത്തിനായി പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വരും. രാഷ്ട്രപതിയെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

Related Articles

Latest Articles